പേരക്കുട്ടി മറിയവും കാറും ക്യാമറയും, മമ്മൂട്ടിയുടെ സംസാര വിഷയങ്ങൾ, പുഴുവിലെ കുട്ടി താരം വസുദേവ് പറയുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 16 മെയ് 2022 (17:03 IST)

മമ്മൂട്ടിയുടെ കൂടെ അഭിനയിക്കണമെന്ന ആഗ്രഹം പുഴു എന്ന ചിത്രത്തിലൂടെ സാധിച്ച സന്തോഷത്തിലാണ് വസുദേവ് സജീഷ്. ഓഡിഷനിലൂടെയാണ് കുട്ടി താരം സിനിമയിലെത്തിയത്. കുറച്ച് ടെൻഷനൊടയാണ് സെറ്റിൽ എത്തിയതെങ്കിലും മമ്മൂട്ടി ഭയങ്കര കൂളായിരുന്നു എന്നാണ് വസുദേവ് പറയുന്നത്.

ഓരോ ഷോട്ട് കഴിഞ്ഞാലും തങ്ങൾ രണ്ടാളും ഇരുന്നു സംസാരിക്കുമെന്ന് വസുദേവ് പറഞ്ഞത്.കാറും ക്യാമറയും മമ്മൂക്കയുടെ പേരക്കുട്ടി മറിയവുമൊക്കെയായിരിക്കും രണ്ടാൾക്കും ഇടയിലെ വിഷയങ്ങൾ.

മമ്മൂട്ടിയുടെ കൂടിയിരുന്ന് എടുത്ത കുറെ ചിത്രങ്ങൾ തൻറെ കയ്യിലുണ്ടെന്ന് വസുദേവ് ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ഷൂട്ട് കഴിഞ്ഞ് പോകുമ്പോൾ മമ്മൂട്ടിക്കായി ഒരു സമ്മാനവും കുട്ടി താരം നൽകി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :