സണ്ണി ലിയോണിന് പിറന്നാള്‍ മധുരം, ആഘോഷമാക്കി ആരാധകര്‍

ജോര്‍ജി സാം| Last Modified ബുധന്‍, 13 മെയ് 2020 (13:06 IST)
ബോളിവുഡ് താരം സണ്ണി ലിയോണിന്റെ മുപ്പതി ഒമ്പതാം ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകർ. സോഷ്യൽ മീഡിയയില്‍ ആരാധകരുടെ വക ആശംസാപ്രവാഹമാണ്.

ആശംസകൾക്ക് നന്ദി അറിയിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ‘ആശംസകളുമായെത്തിയ എല്ലാവർക്കും നന്ദി. നിങ്ങളെല്ലാവരും എൻറെ ജീവിതത്തിലെ ഭാഗമായതിൽ ഞാൻ ഭാഗ്യവതിയാണ്'.

ജിസം 2 എന്ന ചിത്രത്തിലൂടെ ആണ് സണ്ണി ലിയോൺ ബോളിവുഡിൽ അരങ്ങേറിയത്. അതിനുശേഷം ബോളിവുഡിൽ ചുവടുറപ്പിക്കുകയായിരുന്നു താരം. കുടുംബത്തിനൊടൊപ്പം ലോസ് ആഞ്ചലസിലാണ് സണ്ണി ലിയോൺ ഇപ്പോഴുള്ളത്. മക്കളായ നിഷയ്‌ക്കും നോവയ്‌ക്കും അഷറിനുമൊപ്പമുള്ള ചിത്രം മാതൃദിനത്തിൽ സണ്ണി ലിയോൺ പങ്കുവെച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :