മമ്മൂട്ടിയെ പിന്തള്ളി, ഇനിമുതല്‍ ആ നേട്ടം അമിതാഭ് ബച്ചന്റെ പേരില്‍

മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ഏറ്റവും കൂടുതല്‍ തവണ നേടിയ നടന്‍ എന്ന ബഹുമതി ഇനി അമിതാഭ് ബച്ചന് സ്വന്തം. മലയാളത്തിന്റെ സൂപ്പര്‍ താരം മമ്മൂട്ടിയെ പിന്തള്ളിയാണ് അമിതാഭ് ഈ നേട്ടം കൈവരിച്ചത്. ഇരുവരും നേരത്ത

അമിതാഭ് ബച്ചന്‍, മമ്മൂട്ടി, ദേശീയ അവാര്‍ഡ് Amithabh Bachan, National Film Award
മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ഏറ്റവും കൂടുതല്‍ തവണ നേടിയ നടന്‍ എന്ന ബഹുമതി ഇനി അമിതാഭ് ബച്ചന് സ്വന്തം. മലയാളത്തിന്റെ സൂപ്പര്‍ താരം മമ്മൂട്ടിയേയും തമിഴ് മന്നന്‍ കമലഹാസനേയും പിന്തള്ളിയാണ് അമിതാഭ് ഈ നേട്ടം കൈവരിച്ചത്. ഇവര്‍ മൂന്നുപേരും മാത്രമാണ് നേരത്തെ മൂന്ന് തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയിട്ടുള്ളു. ഈ വര്‍ഷത്തെ അവാര്‍ഡ് കൂടി കണക്കിലെടുക്കുമ്പോള്‍ അമിതാഭിന്റെ നേട്ടം നാലാകും.
 
1989ല്‍ മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ എനീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത്. പിന്നീട് 1993ലും(വിധേയന്‍, പൊന്തന്‍‌മാട) 1999ലും(അംബേദ്കര്‍)  മമ്മൂട്ടി ദേശീയ അവാര്‍ഡ് നേടി.
 
1990ലാണ് അമിതാഭ് ആദ്യമായി ദേശീയ അവാര്‍ഡിന് അര്‍ഹനായത്. പിന്നീട് 2005ലും 2009ലും അമിതാഭ് ഈ നേട്ടം കൈവരിച്ചു. 
 
മൂന്നാം പിറൈ, നായകന്‍, ഇന്ത്യന്‍ എന്നീ സിനിമകളിലെ അഭിനയത്തിനാണ് മൂന്നു തവണ ദേശീയ നടനുള്ള അവാര്‍ഡ് കമലഹാസനെ തേടി എത്തിയത്.
rahul balamn| Last Updated: തിങ്കള്‍, 28 മാര്‍ച്ച് 2016 (16:17 IST)






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :