ഹാസ്യത്തിന്‍റെ തമ്പുരാന്‍: അടൂര്‍ ഭാസി

ടി ശശി മോഹന്‍

WEBDUNIA|
പി.കെ. വിക്രമന്‍നായര്‍, ടി.ആര്‍. സുകുമാരന്‍ നായര്‍, ജഗതി എന്‍.കെ. ആചാരി, നാഗവള്ളി ആര്‍.എസ്. കുറുപ്പ് എന്നിവരോടൊപ്പം ഭാസി നാടകരംഗത്ത് പ്രവര്‍ത്തിച്ചു പോന്നു.

തിരമാലയാണ് ആദ്യ ചിത്രം. അതൊരു ചെറിയ വേഷമായിരുന്നു. 1965ല്‍ ചന്ദ്രതാരയുടെ മുടിയനായ പുത്രിനിലൂടെയാണ് വാസ്തവത്തില്‍ ഭാസിയുടെ വരവ്. പിന്നെ എത്രയെത്രയോ ചിത്രങ്ങളിലൂടെ മലയാളി മനസ്സുകളില്‍ താമസമാക്കി.

ജോണ്‍ അബ്രഹാമിന്‍റെ ചെറിയാച്ചന്‍റെ ക്രൂരകൃത്യങ്ങളിലൂടെ ഭാസി നായകനായി. അതിലെ അഭിനയത്തിന് അവാര്‍ഡും ലഭിച്ചു. ചട്ടക്കാരിയിലെ മെക്കാനിക്ക് , ഏപ്രില്‍ 18 ലെ അഴിമതി നാറാപിള്ള എന്നിവ മികച്ച വേഷങ്ങളാണ്. നഗരമേ നന്ദി, ഉത്തരായനം, കാവ്യമേള, മുറപ്പെണ്ണ്, ഭാര്‍ഗ്ഗവീനിലയം എന്നിങ്ങനെ ഒട്ടേറെ മികച്ച വേഷങ്ങള്‍ ഭാസി അവതരിപ്പിച്ചിട്ടുണ്ട്.

കരിന്പനയിലും ഇതാ ഒരു മനുഷ്യനിലും വില്ലനായിരുന്നു. കൊട്ടാരം വില്‍ക്കാനുണ്ട്, ലങ്കാദഹനം തുടങ്ങിയ ചില ചിത്രങ്ങളില്‍ ഭാസി ഇരട്ട റോളുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

നാലഞ്ച് സിനിമകളില്‍ അദ്ദേഹം പാടി. കടുവാ കള്ളക്കടുവാ (മറവില്‍ തിരിവ് സൂക്ഷിക്കുക), തള്ള് തള്ള് .... , ഒരു രൂപാ നോട്ടുകൊടുത്താല്‍ ഒരു ലക്ഷം കൂടെപ്പോരും (ലോട്ടറി ടിക്കറ്റ്), തലശ്ശേരി ധര്‍മ്മടം (കണ്ണൂര്‍ ഡീലക്സ്), ഓട്ടില്ല ഓട്ടില്ല കടുവാപെട്ടിക്കോട്ടില്ല (സ്ഥാനര്‍ത്ഥി സാറാമ്മ), വെളുത്തവാവിനും (ചക്രവാകം), നീയേ ശരണം (തെക്കന്‍ കാറ്റ്), മാന്യന്മാരേ മഹതികളേ (ശക്തി), പങ്കജദള നയനേ, ഇരട്ടത്തൂക്കം (കാട്ടുകുരങ്ങ്), ആനച്ചാല്‍ ചന്ത...(ആദ്യകിരണങ്ങള്‍ എന്നിവ ചില ഉദാഹരണം.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :