ടി.വി യിലെ സ് ക്രീനില് വല്ലപ്പോഴുമെത്തുന്ന പഴയ സിനിമകളില്‍ തന്റെ സ്നേഹിതരെ കാണുമ്പോള്‍ മധു എന്ന മാധവന് നായര്‍ ദു:ഖിക്കുന്നു. ഒരു കുടുംബം പോലെ ഇവരുമൊത്തു കഴിഞ്ഞ നല്ല നാളുകള്‍ ഓര്‍ക്കുന്നു.
സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കുള്ള യാത്ര, അപൂര്‍വമായെങ്കിലും ഉണ്ടാവുന്ന വാതില്‍പുറ ചിത്രീകരണങ്ങള്‍, ഒരുമിച്ചുള്ള ഭക്ഷണം, ചില കുശുമ്പുകളും കുന്നായ്മകളും എല്ലാം ഓര്‍മ്മയില്‍ തെളിയുന്നു.
ഇന്ന് അവരാരുമില്ല. സത്യന്, പ്രേം നസീര്‍, ഉമ്മര്‍, അടൂര്‍ഭാസി, ബഹദൂര്‍, കൊട്ടാരക്കര, എസ്.പി.പിള്ള, മുതുകുളം, ശങ്കരാടി, മുത്തയ്യ ഇങ്ങനെ പോകുന്നു പഴയ സിനിമാ ചങ്ങാതിമാരുടെ പട്ടിക.
അകാലത്തില്‍ പൊലിഞ്ഞ മിസ് കുമാരിയും രാഗിണിയും വിജയശ്രീയും എല്ലാം മധുവിന് വേദനിക്കുന്ന ഓര്‍മ്മകളാണ്. എന്നാല്‍ ചെമ്മീനിലെ നഷ്ടാനുരാഗത്തിന്റെ പ്രതീകമായ ആ പഴയ പരീക്കുട്ടിക്ക് തന്റെ കറുത്തമ്മ എന്ന വെളുവെളുത്ത ഷീലയെ തിരിച്ചു കിട്ടിയി. മമ്മൂട്ടിയുടെ തസ്കരവീരന് എന്ന ചിത്രത്തില്‍ വളരെ നാളുകള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു