ജോണ്‍ എബ്രഹാം മൗലികതയുടെ തിളക്കം

WEBDUNIA|
ഇന്ത്യയിലെ മിക്കവാറും എല്ലാ നഗരങ്ങളിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. അങ്ങനെ ജോണ്‍ എബ്രഹാം ഇന്ത്യയിലെ അറിയപ്പെടുന്ന ചലച്ചിത്ര കാവ്യകാരനായി. ജനകീയ സിനിമയുടെ പിതാവായി.

നിരന്തരമായ അന്വേഷണത്തിലൂടെ, അതിലൂടെ കണ്ടെത്തിയ ജീവിതത്തിന്‍റെ സത്യസന്ധമായ ആവിഷ്കാരത്തിലൂടെ അദ്ദേഹം ചലച്ചിത്ര അവതരണത്തിന് പുതിയ ഭാഷ്യം നല്‍കി.

1937 ഓഗസ്റ്റ് 11ന് ചങ്ങനാശ്ശേരിയിലെ(കുട്ടനാട്ടിലെ)ചേന്നങ്കരി വാഴക്കാട്ട് എബ്രഹാമിന്‍റെയും അടിമാത്ര സാറാമ്മയുടെയും മകനായാണ് ജോണിന്‍റെ ജനനം. തിരുവല്ല മാര്‍ത്തോമാ കോളേജില്‍ നിന്നും ബിരുദമെടുത്തു. എല്‍.ഐ.സി യില്‍ ജോലിയും കിട്ടി.

പക്ഷെ, സിനിമയുടെ ചോദനകള്‍ ജോണിനെ മാടിവിളിച്ചുകൊണ്ടേയിരുന്നു. അങ്ങനെ 1965 ല്‍ ജോലി രാജിവച്ച് പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു.


സംവിധാനത്തിനും തിരക്കഥാ രചനയ്ക്കും ഒന്നാം റാങ്കോടെയാണ് ജോണ്‍ പുനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പുറത്തു വന്നത്. പ്രിയ എന്ന അര മണിക്കൂര്‍ നീളമുള്ള സിനിമയായിരുന്നു ഡിപ്ളോമയ്ക്ക് വേണ്ടി ജോണ്‍ സംവിധാനം ചെയ്ത ചിത്രം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :