സെവന്ത് ഡേ വിഷു റിലീസാണ്. ചിത്രം 12ന് പ്രദര്‍ശനത്തിനെത്തും. നവാഗതനായ ശ്യാംധര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ 42കാരനായ പൊലീസ് ഉദ്യോഗസ്ഥന് ഡേവിഡ് ഏബ്രഹാമായാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. വ്യത്യസ്ത രീതിയിലുള്ള ഒരു കുറ്റാന്വേഷണ ചിത്രമാണ്. നവാഗതനായ അഖില്‍ പോളാണ് ചിത്രത്തിന്റെ തിരക്കഥ.
റിലീസ് ഡേറ്റ് അടുക്കുന്തോറും ആത്മവിശ്വാസം വര്‍ദ്ധിക്കുകയാണ് സംവിധായകന് ശ്യാംധറിന്. ഈ സിനിമ ഇതില്‍ കൂടുതല്‍ നന്നാക്കാന്‍ കഴിയില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
“സ്ക്രിപ്റ്റ് ആദ്യം തന്നെ തയാറായിരുന്നു. ആവശ്യത്തിന് സമയമെടുത്ത് മികച്ച രീതിയിലാണ് സിനിമ എടുത്തിരിക്കുന്നത്. ഇതിലധികം ഈ സിനിമ നന്നാക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. അതുകൊണ്ടു തന്നെ എനിക്ക് യാതൊരു പേടിയുമില്ല. നൂറു ശതമാനം ആത്മവിശ്വാസം ഉണ്ട്” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ശ്യാംധര്‍ പറയുന്നു.