സിങ്കം 3 വരുന്നു, അടുത്ത വര്‍ഷം തുടങ്ങും!

Last Updated: വ്യാഴം, 10 ജൂലൈ 2014 (15:56 IST)
സിങ്കം എന്ന സിനിമ ഹരി സംവിധാനം ചെയ്തത് 2010ലാണ്. നായകനായ ആ സിനിമ മെഗാഹിറ്റായി. ദുരൈസിങ്കം എന്ന പൊലീസ് ഉദ്യോഗസ്ഥനായി സൂര്യ കസറി. പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് സിങ്കം 2 ഒരുക്കി. അതും ഗംഭീര വിജയം നേടി. ഇനി സിങ്കം 3യുടെ കാലം!

ഹരിയുമൊത്ത് ഒരു സിനിമ അടുത്ത വര്‍ഷം ചെയ്യുമെന്ന് സൂര്യ അറിയിച്ചുകഴിഞ്ഞു. അത് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. അനുഷ്ക ഷെട്ടി തന്നെ നായികയാകുന്ന സിനിമയ്ക്ക് ദേവിശ്രീപ്രസാദ് സംഗീതം നല്‍കുമെന്നും അറിയുന്നു.

എന്നാല്‍ സിങ്കം പാക്കേജില്‍ നിന്നുമാറി മറ്റൊരു സിനിമ ചെയ്താലോ എന്നും ഹരി - സൂര്യ ടീം ആലോചിക്കുന്നുണ്ടത്രേ. സിങ്കം സീരീസ് സിങ്കം 2 കൊണ്ട് നിര്‍ത്താമെന്നും സ്വതന്ത്രമായ മറ്റൊരു കഥയിലേക്ക് പ്രവേശിക്കാമെന്നും ഇരുവരും ചര്‍ച്ച നടത്തിയതായും ചില റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ആരാധകര്‍ സിങ്കത്തിന്‍റെ തുടര്‍ച്ച തന്നെയാണ് ഈ ടീമില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ആരാധകരുടെ അഭിപ്രായങ്ങള്‍ മാനിക്കുന്ന സംവിധായകനാണ് ഹരി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :