വോള്‍മന്‍ സിനിമയിലൂടെ സംസാരിക്കുന്നു

ഇസ്രായേലിന്‍റെ തുറന്നു വച്ച മനസ്

ടൈയ്‌ഡ്‌ ഹാന്‍റ്‌സ്
PROPRO
? സിനിമയിലെ നവതരംഗം ഇസ്രായേലിലും സംഭവിച്ചു അല്ലേ?

സിനിമയുടെ ഉയിര്‍ത്തെഴുനേല്‍പ്പില്‍ എനിക്ക്‌ അതിയായ സന്തോഷമുണ്ട്‌. അടുത്തിടെ ഒരു മേളയില്‍ ടൈയ്‌ഡ്‌ ഹാന്‍റ്‌സ് കാണിച്ചപ്പോള്‍ അമേരിക്കന്‍ ക്രിട്ടിക്കുകള്‍ എഴുതിയത്‌ ഇസ്രായേലി നവ സിനിമയുടെ മാതൃകയാണ്‌ ഈ ചിത്രമെന്നാണ്‌.

? ഫലസ്‌തീനുമായുള്ള ബന്ധം ഇസ്രായേലി ചിത്രങ്ങളില്‍ എങ്ങനെയാണ്‌ ഇപ്പോള്‍ ചിത്രീകരിക്കപ്പെടുന്നത്‌

ഫലസ്‌തീനുമായുള്ള രാജ്യത്തിന്‍റെ ബന്ധം ഒരോ ഇസ്രായേലിയുടേയും ജീവിതമവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട്‌ ഇസ്രായേലി സിനിമകളിലും അവ ചിത്രീകരിക്കപ്പെടുന്നു. ഫലസ്‌തീനുമായി മാത്രമല്ല മറ്റ്‌ അറബ്‌ രാജ്യങ്ങളുമായുള്ള ബന്ധങ്ങളും ചിത്രീകരിക്കപ്പെടുന്നു. ഇത്തരം പ്രശ്‌നത്തെ മറ്റൊരു തലത്തില്‍ നോക്കി കാണുന്ന ചിത്രമാണ്‌ എ്‌ന്‍റെ ഹൈഡ്‌ ആന്‍റ് സീക്ക്‌, മൈ മിഷേല്‍ എന്നിവ

? പുതിയ ചിത്രം

എ പൊയറ്റ്‌ ഇന്‍ ജേറുസലേം എന്നാണ്‌ ചിത്രത്തിന്‍റെ പേര്‌, ഇതേ വിഷയമാണ്‌ ചിത്രത്തിലും കൈകാര്യം ചെയ്യുന്നത്‌. ഇസ്രായേലില്‍ ജിവിക്കുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങളെ ഒഴിവാക്കുക എന്നത്‌ കാന്‍സര്‍ ബാധിതനായ ഒരു കവി നീലാകാശത്തെ കുറിച്ച്‌ മാത്രം കവിത എഴുതുന്നത്‌ പോലെയാണ്‌.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :