Last Modified ബുധന്‍, 16 നവംബര്‍ 2016 (20:16 IST)
മോഹന്‍ലാലിനെ വെറുക്കുന്നവര്‍ക്ക് അസൂയയാണെന്ന് സംവിധായകന്‍ സിദ്ദിക്ക്. തന്നെ വേദനിപ്പിക്കുന്നവരില്‍ നിന്ന് എപ്പോഴും ഒഴിഞ്ഞുനില്‍ക്കാനും അവരെ അവഗണിക്കാനുമാണ് മോഹന്‍ലാല്‍ ശ്രമിക്കാറുള്ളതെന്നും സിദ്ദിക്ക്.
മോഹന്‍ലാല്‍ ആരെയെങ്കിലും ബോധപൂര്‍വം വേദനിപ്പിക്കുന്നത് കണ്ടിട്ടില്ല. മറ്റുള്ളവരുടെ വികാരങ്ങളെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ അദ്ദേഹം മുറിപ്പെടുത്താറില്ല. അതുകൊണ്ടായിരിക്കണം, അദ്ദേഹത്തിന് ശത്രുക്കളുമില്ല. ആരെങ്കിലും അദ്ദേഹത്തെ വെറുക്കുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്‍റെ വളര്‍ച്ചയിലും പ്രശസ്തിയിലുമുള്ള അസൂയ കൊണ്ടായിരിക്കും - ഒരു അഭിമുഖത്തില്‍ സിദ്ദിക്ക് വ്യക്തമാക്കുന്നു.
മോഹന്‍ലാല്‍ ഒരാള്‍ക്കുനേരെയും ക്ഷോഭിക്കുന്നത് ഞാന്‍ കണ്ടിട്ടേയില്ല. എല്ലാവരോടും വളരെ മാന്യമായും സോഫ്റ്റായും പെരുമാറുന്ന വ്യക്തിയാണ് ലാല്‍. അമിതമായി സന്തോഷിക്കുകയോ സങ്കടപ്പെടുകയോ ചെയ്യില്ല. തന്‍റെ വികാരങ്ങളെ ഇങ്ങനെ അനായാസം നിയന്ത്രിക്കാന്‍ കഴിയുന്നതുകൊണ്ടാണ് മോഹന്‍ലാല്‍ ഇത്രയും വലിയ നടനായി നിലനില്‍ക്കുന്നത് - സിദ്ദിക്ക് പറയുന്നു.
വിയറ്റ്‌നാം കോളനി, ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍ എന്നീ മോഹന്‍ലാല്‍ സിനിമകള്‍ സിദ്ദിക്ക് സംവിധാനം ചെയ്തിട്ടുണ്ട്.