മലയാളിക്ക് ഓര്‍ക്കാന്‍ ഒരു മുഖം കൂടി

ടി. പ്രതാപചന്ദ്രന്‍

WD
മലയാളത്തിന് നല്ലൊരു മുഖം കൂടി ലഭിച്ചു എന്ന് പ്രേക്ഷകര്‍ക്ക് കരുതാമല്ലേ?

പ്ലസ് വണ്ണിലാണ് ഇപ്പോള്‍. പ്ലസ് ടു പൂര്‍ത്തിയാക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍, അവസരങ്ങളോട് ‘നോ’ പറയില്ല.

ദുബായ് ഇന്ത്യന്‍ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ശില്‍പ്പബാല. ജനിച്ച് ആറാം മാസം ദുബായിലെത്തപ്പെട്ട ചിക്കുവിന് മലയാളം ഒരിക്കലും അന്യമല്ല എന്ന് നാടന്‍ മട്ടിലെ സംസാരത്തില്‍ നിന്ന് വ്യക്തം.

കഥാപാത്രത്തെ കുറിച്ച് പറയാമോ?

കഥാപാത്രത്തിന്‍റെ കാര്യത്തില്‍ എനിക്ക് ഭാഗ്യമുണ്ട് എന്നാണ് വിശ്വസിക്കുന്നത്. ആദ്യ സിനിമയില്‍ തന്നെ ഡബിള്‍ റോളില്‍ അഭിനയിക്കാനുള്ള യോഗമാണ് ലഭിച്ചിരിക്കുന്നത്. 1947 കാലഘട്ടത്തിലെ ‘പാറു’ ആയും പിന്നെ സമകാലിക കഥാപാത്രമായ ‘ദേവിക’യായും ഞാന്‍ അഭിനയിക്കുന്നു.

അഭിനയത്തോട് നേരത്തെ തന്നെ താല്‍‌പര്യം ഉണ്ടായിരുന്നോ?

പത്താം വയസ്സില്‍ തന്നെ ടിവി ഷോകളില്‍ ഉണ്ടായിരുന്നു. ഏഷ്യാനെറ്റ്, കൈരളി എന്നിവിടങ്ങളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. പിന്നെ പരസ്യ ചിത്രങ്ങളും ചെയ്യുന്നു. പത്ത് വര്‍ഷമായി നൃത്തം പഠിക്കുന്നുണ്ട്.

ചിക്കുവിന്‍റെ അമ്മയാണോ അച്ഛനാണോ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നത്?

രണ്ടുപേരും. അമ്മയും ഞാനും കലാതിലക പട്ടം നേടിയിട്ടുണ്ട്. അറേബ്യ യൂത്ത് ഫെസ്റ്റിവലിലാണ് എനിക്ക് കലാ തിലകപ്പട്ടം ലഭിച്ചത്.

PRATHAPA CHANDRAN|
ചിക്കുവിന്‍റെ അമ്മ ഇന്ദുലേഖ ദുബായില്‍ ഫിലിപ്സില്‍ ജോലി നോക്കുന്നു. അച്ഛന്‍ ബാലഗോപാല്‍ ദുബായില്‍ ബാങ്ക് ഉദ്യോഗസ്ഥനാണ്. പ്രിഥ്വിരാജിന്‍റെ ‘സ്റ്റൈല്‍’ ഇഷ്ടപ്പെടുന്ന ചിക്കുവിന്‍റെ ആരാധനാപാത്രങ്ങള്‍ മോഹന്‍ലാലും ശോഭനയും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :