Last Updated:
ചൊവ്വ, 17 ജൂണ്‍ 2014 (15:14 IST)
ബാംഗ്ലൂര്‍ ഡെയ്സിലെ ആര്‍ജെ സേറ എന്ന കഥാപാത്രമാണ്
മലയാളികള്‍ക്ക് ഇന്ന് പ്രിയപ്പെട്ട ഒരു ചര്‍ച്ചാവിഷയം. പാര്‍വതി അവതരിപ്പിച്ച ആ കഥാപാത്രം വ്യത്യസ്തതകൊണ്ടും മികച്ച അഭിനയപ്രകടനം കൊണ്ടും ആ സിനിമയിലെ മറ്റ് കഥാപാത്രങ്ങളില്‍ നിന്നെല്ലാം വേറിട്ടുനിന്നു.
അഭിനയിക്കുന്നതിന് കരാര്‍ ഒപ്പിടും മുമ്പ് ബാംഗ്ലൂര്‍ ഡെയ്സിന്‍റെ കഥ പോലും താന്‍ അഞ്ജലി മേനോനോട് ചോദിച്ചില്ലെന്ന് പാര്‍വതി വ്യക്തമാക്കുന്നു.
അഞ്ജലിക്ക് വേണ്ടിയാണ് അഭിനയിക്കാന്‍ തയ്യാറായത്. കഥ കേള്‍ക്കണമെന്നുപോലും ഞാന്‍ ആവശ്യപ്പെട്ടില്ല. ചിത്രത്തിലെ കഥാപാത്രമായ സേറയുടെ അത്രയും പോസിറ്റീവ് ചിന്താഗതിക്കാരിയല്ല ഞാന്‍. ആ കഥാപാത്രത്തെ മനസിലാക്കാന്‍ അഞ്ജലിയാണ് സഹായിച്ചത് - പാര്‍വതി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
ആര്‍ജെ സേറയുടെ വ്യത്യസ്തമായ ഹെയര്‍ സ്റ്റൈലും കണ്ണടയും സംഭാഷണ രീതിയും ചിന്താഗതിയുമെല്ലാം സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.