Last Modified ചൊവ്വ, 1 നവംബര്‍ 2016 (16:33 IST)
പൃഥ്വിരാജ് നായകനാകുന്ന കര്‍ണന്‍ എന്ന സിനിമയ്ക്ക് ചുറ്റിലും പാരകളാണെന്ന് സംവിധായകന്‍ ആര്‍ എസ് വിമല്‍. ആരോടും ഒന്നും പറയാനാകാത്ത അവസ്ഥയാണുള്ളതെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.
‘കര്‍ണന്‍’ പ്രഖ്യാപിച്ചതിന് ശേഷം നേരിടേണ്ടിവന്ന എതിര്‍പ്പുകള്‍ക്ക് കൈയും കണക്കുമില്ലെന്നും മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ ആര്‍ എസ് വിമല്‍ പറയുന്നു.
300 കോടി ബജറ്റിലാണ് കര്‍ണന്‍ ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങും. ത്രീഡിയിലായിരിക്കും ചിത്രീകരണം. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്ക് മാത്രം എന്ന് നിന്‍റെ മൊയ്തീന്‍റെ ബജറ്റ് പ്രതീക്ഷിക്കുന്നതായും വിമല്‍ പറയുന്നു.
അടുത്ത മാര്‍ച്ചിലാണ് കര്‍ണന്‍റെ ചിത്രീകരണം ആരംഭിക്കുക. പൂര്‍ണമായും ഇന്ത്യയില്‍ ചിത്രീകരിക്കുന്ന സിനിമയുടെ പ്രീ വിഷ്വല്‍ അനിമേഷന്‍ തയ്യാറാക്കുന്ന തിരക്കിലാണ് വിമലും കൂട്ടരും ഇപ്പോള്‍.