Last Modified വെള്ളി, 27 ജനുവരി 2017 (13:57 IST)
മോഹന്‍ലാലിന്റെ അടുത്ത സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയാണ്. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ചിത്രം ഒരു ക്രൈം ത്രില്ലറായിരിക്കും.
വിശാല്‍, ശ്രീകാന്ത് തുടങ്ങിയ അന്യഭാഷാതാരങ്ങള്‍ ഈ സിനിമയുടെ ഭാഗമാകും. ഏറ്റവും കൌതുകകരമായ കാര്യം സല്മാന് ഖാന്, രജനികാന്ത് തുടങ്ങിയവരുടെ സിനിമകള്‍ നിര്‍മ്മിച്ചയാള്‍ ഈ മോഹന്‍ലാല്‍ സിനിമയുടെ നിര്‍മ്മാതാവാകുന്നു എന്നതാണ്.
കോടികള്‍ വാരിയ ബജ്റംഗി ബായിജാന്, ലിംഗ തുടങ്ങിയ ബ്രഹ്മാണ്ഡ സിനിമകളുടെ നിര്‍മ്മാതാവായ റോക്ലൈന് വെങ്കിടേഷ് ആണ് ഈ സിനിമയുടെ നിര്‍മ്മാണം. മുപ്പത് കോടിക്ക് മുകളില്‍ ബജറ്റ് വരുന്ന സിനിമ ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയിലാണ് ചിത്രീകരിക്കുന്നത്.
ഈ സിനിമ ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന മുന്‍ ചിത്രത്തിന്റെ മാതൃക പിന്തുടരുമെന്നാണ് സൂചന. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസാകും.