ട്രാഫിക്കിന്റെ തമിഴ് പതിപ്പില്‍ കമലഹാസന്‍

ശ്രീകലാ ബേബി|
PRO
PRO
സൂപ്പര്‍ഹിറ്റ് ചിത്രമായ ട്രാഫിക്കിന്റെ തമിഴ് റീമേക്കില്‍ അഭിനയിക്കാന്‍ കമലഹാസന്‍ ഒരുങ്ങുന്നു. ട്രാഫിക്കിന്റെ സംവിധായകന്‍ വെബ്ദുനിയക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

മലയാളത്തില്‍ റഹ്‌മാന്‍ അവതരിപ്പിച്ച സൂപ്പര്‍സ്റ്റാറിനെ അവതരിപ്പിക്കാനാണ് കമലഹാസന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളത്. ഇതിന്റെ ചര്‍ച്ചകള്‍ നടക്കുകയാണ്- രാജേഷ് പിള്ള പറഞ്ഞു.

ട്രാഫിക് കണ്ടിട്ട് ഇഷ്ടപ്പെട്ടതിനാല്‍ കമലഹാസന്‍ എന്നെ ചെന്നൈയിലേക്ക് വിളിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം വീണ്ടും ചിത്രം കണ്ടു. റഹ്‌മാന്റെ കഥാപാത്രം അദ്ദേഹത്തെ ആകര്‍ഷിച്ചിട്ടുണ്ട്. ചിത്രത്തിന്റെ വ്യത്യസ്ത ട്രീറ്റ്മെന്റ് ഇഷ്ടപ്പെട്ടെന്നാണ് അദ്ദേഹം പറഞ്ഞത്- രാജേഷ് പിള്ള വ്യക്തമാക്കി.

ട്രാഫിക്കിന്റെ ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ഉടന്‍ തുടങ്ങും. കാസ്റ്റിംഗ് നടക്കുകയാണ്. മാധവനെ കിട്ടാന്‍ ശ്രമിക്കുന്നുണ്ട്- രാജേഷ് പിള്ള അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :