ഞാന്‍ ഷാജി കൈലാസിനെപ്പോലെ വലിയ സംവിധായകനല്ല, പ്രാഞ്ചിയേട്ടന്‍ പോലും വലിയ ഹിറ്റ് ആയിരുന്നില്ല: രഞ്ജിത്

WEBDUNIA|
PRO
താന്‍ ഷാജി കൈലാസ്, ജോഷി, സിദ്ദിഖ് എന്നിവരെപ്പോലെ വലിയ സംവിധായകനല്ലെന്നും എല്ലാവരും നല്ലതെന്നുപറയുന്ന പ്രാഞ്ചിയേട്ടന്‍ എന്ന സിനിമ പോലും വലിയ ഹിറ്റൊന്നുമായിരുന്നില്ലെന്നും സംവിധായകന്‍ രഞ്ജിത്. ‘കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി’ എന്ന സിനിമയെ ഒരു ‘മമ്മൂട്ടിച്ചിത്രം’ ആയി മലബാറുകാര്‍ കണ്ടെന്നും തനിക്ക് ‘മമ്മൂട്ടിച്ചിത്രം’ എന്ന ലേബലില്‍ നിന്ന് മോചിതനാകാന്‍ കഴിഞ്ഞിട്ടില്ലെന്നും രഞ്ജിത് പറയുന്നു.

‘കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി’ റിലീസ് ചെയ്യുന്നതില്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തിന് പരാജയം സംഭവിച്ചു. ഇത്തരമൊരു സിനിമ റംസാന്‍ മാസത്തില്‍ റിലീസ് ചെയ്യാന്‍ പാടില്ലായിരുന്നു. മുപ്പത് ദിവസം നോമ്പെടുത്ത് പുറത്തിറങ്ങിയ മലബാറിലെ ഒരു കൂട്ടം പ്രേക്ഷകര്‍ മാത്തുക്കുട്ടിയെ സ്വീകരിച്ചില്ല. മാത്തുക്കുട്ടി സ്വീകരിക്കാത്തതില്‍ പ്രേക്ഷകരെ കുറ്റപ്പെടുത്തുന്നില്ലെന്നും സിനിമ സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും രഞ്ജിത് പറയുന്നു.

ഷാജി കൈലാസ്, ജോഷി, സിദ്ദിഖ് എന്നിവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന രീതിയിലുള്ള വലിയ സംവിധായകനൊന്നുമല്ല ഞാന്‍. എന്‍റെ സിനിമകളൊന്നും സാമ്പത്തിക നേട്ടം കൈവരിച്ചവയുമല്ല. എന്‍റെ പ്രാഞ്ചിയേട്ടന്‍ പോലും വലിയ ഹിറ്റൊന്നും ആയിരുന്നില്ല. പ്രാഞ്ചിയേട്ടന് കിട്ടിയ കാശ് എത്രയാണെന്ന് എനിക്കറിയാം - രഞ്ജിത് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :