? അടിച്ചുപൊളിച്ച് നടക്കുന്ന കോളേജ് പെണ്‍കുട്ടിയുടെ വേഷം തെന്നിന്ത്യയിലും ഗെനീലിയ ധാരാളം ചെയ്‌തിട്ടുണ്ട്, അത്തരം വേഷങ്ങള്‍ ചെയ്യാനാണോ താത്‌പര്യം
അത്തരം കഥാപാത്രങ്ങള്‍ എനിക്ക് നന്നായി ഇണങ്ങുമെന്ന് ഞാന്‍ കരുതുന്നു. എല്ലാവരും അതു തന്നെയാണ് പറയുന്നത്. അത്തരം കഥാപാത്രങ്ങളാണ് എന്‍റെ പ്രായത്തിന് ഇണങ്ങുന്നത്. പക്വതയുള്ള വേഷങ്ങള്‍ ചെയ്യാനും ഞാന്‍ തയ്യാറാണ്
? കോളേജ് പെണ്‍കുട്ടിയുടെ വേഷം മാത്രം തുടര്‍ച്ചയായി ലഭിക്കുമ്പോള്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടും എന്ന പേടിയില്ലേ
ഞാന്‍ ഇവിടെ തുടക്കകാരിയല്ലേ, ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടും എന്ന് ഇപ്പോഴേ പറയാന്‍ പറ്റുമോ. അങ്ങനെ പേടി എനിക്കില്ല
? തെന്നിന്ത്യന്‍ സിനിമകളില്‍ നിരവധി ചിത്രങ്ങള്‍ അഭിനയിച്ചു, ഹിന്ദി ഒരു പ്രശ്‌നമായോ
എനിക്ക് ഹിന്ദി വായിക്കാനും എഴുതാനും കഴിയും. പക്ഷെ ഞാന്‍ ഹിന്ദി പറഞ്ഞ് ശീലിച്ചിരുന്നില്ല. അതുകൊണ്ട് ഡയലോഗ് ഡെലിവറി ചെറിയ പ്രശ്‌നം ആയിരുന്നു തുടക്കത്തില്‍.
? എന്തുതരം വേഷങ്ങള്‍ ലഭിക്കണമെന്നാണ് കരുതുന്നത്
ഒരു നടി എന്ന നിലയില്‍ എനിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹം. നല്ല തിരക്കഥകള്‍ ആണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. സിനിമയുടെ എണ്ണം കൂട്ടുന്നതിന് വേണ്ടി മാത്രമുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് താത്‌പര്യമില്ല.
? അടുത്ത ചിത്രം
ഹര്‍മ്മാന്‍ ബാവേജ നായകനാകുന്ന അനീസ് ബാസ്‌മിയുടെ ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ‘ഇറ്റ്‌സ് മൈ ലൈഫ്’എന്നാണ് ചിത്രത്തിന് ഇപ്പോള്‍ പേരിട്ടിരിക്കുന്നത്.
? കുടുംബത്തെ കുറിച്ച്
PRO
PRO
എനിക്ക് പൂര്‍ണ്ണ പിന്തുണ നല്‌കുന്ന കുടുംബമാണ് എന്റേത്. എന്‍റെ എല്ലാ തീരുമാനങ്ങള്‍ക്ക് പിന്നിലും എന്‍റെ കുടുംബമാണ്. അമ്മ എപ്പോഴും എന്നോടൊപ്പം ഉണ്ടാകും. എന്‍റെ കരിയര്‍ ഗുരു കൂടിയാണ് അമ്മ
? ബോളിവുഡ് താരങ്ങള്‍ക്ക് എല്ലാം പ്രണയം കരിയറിന്‍റെ ഒരു ഭാഗം തന്നെയാണ്, എന്താണ് ഗെനീലിയയുടെ അഭിപ്രായം
ഞാന്‍ അങ്ങനെ കരുതുന്നില്ല
? സിനിമയില്‍ വന്നതിന് ശേഷം ആരോടെങ്കിലും താത്‌പര്യം തോന്നിയിട്ടുണ്ടോ?
WEBDUNIA|
ഇല്ല, ഇപ്പോള്‍ ഞാന്‍ ഒറ്റയ്‌ക്കാണ്. അങ്ങനെ തുടരാനാണ് തീരുമാനം. എനിക്ക് എന്‍റെ കരിയറില്‍ ശ്രദ്ധിക്കാനാണ് താത്‌പര്യം.