ഓര്‍മ്മയില്‍ ഒരു ഓസ്കര്‍

WEBDUNIA|
പിന്നീട് സെപ്തംബര്‍ ഒന്നിനാണ് ചിത്രീകരണ സംഘത്തില്‍ ചേര്‍ന്നത്. ഡല്‍ഹിയിലെ അശോക ഹോട്ടലിലായിരുന്നു ചിത്രീകരണം നടന്നിരുന്നത്.

‘ഗാന്ധി’ സിനിമയുടെ വസ്ത്രാലങ്കാരം ഏറെ ബുദ്ധിമുട്ടുള്ള ജോലിഒയായിരുന്നു. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ദണ്ഡിയാത്രയിലേതുള്‍പ്പടെ ഗാന്ധിജിയുടെ വസ്ത്രവ്യതിയാനങ്ങള്‍ സൃഷ്ടിക്കുക എന്നത് ദുര്‍ഘടം പിടിച്ച പണി തന്നെയായിരുന്നു. ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ ആയിരുന്നപ്പോള്‍ ഏറെ ചെറുപ്പമായിരുന്നു, പിന്നീട് അദ്ദേഹം ഇന്ത്യയില്‍ എത്തിയതിന് ശേഷം ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി. പ്രേക്ഷകന്‍റെ മുന്നിലേക്ക് അതെല്ലാം പകര്‍ത്തി നല്‍കുക എന്നത് ബുദ്ധിമുട്ടായിരുന്നു. ഗാന്ധിജി എന്ന കഥാപാത്രത്തിന് മാത്രമല്ല, ആ സിനിമയിലെ നൂറ് പേര്‍ക്കെങ്കിലും വസ്ത്രാലങ്കാരം നടത്തേണ്ടതുണ്ടാ‍യിരുന്നു.

എല്ലാം ഞാന്‍ ചെയ്തു, സുന്ദരമായി, എന്‍റെ സ്വന്തം കൈകൊണ്ട്. ആ കഠിന പ്രയത്നമാണ് ലോകത്തെ ഏറ്റവും വലിയ അംഗീകാരം എനിക്ക് നേടിത്തന്നത്. ഓസ്കര്‍ നാമനിര്‍ദ്ദേങ്ങള്‍ പുറത്തുവന്നപ്പോള്‍ ഗാന്ധിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു, ഗാന്ധി ഓസ്കര്‍ നേടുമെന്ന് തന്നെ കരുതി. അങ്ങനെ ഓസ്കര്‍ ചടങ്ങിന് പോകാന്‍ താനും തീരുമാനിക്കുകയായിരുന്നു.

ആകെ അഞ്ച് ചിത്രങ്ങളാണ് നാമനിര്‍ദ്ദേശ പട്ടികയിലുണ്ടായിരുന്നത്. അവാര്‍ഡ് പ്രഖ്യാപിക്കും മുമ്പ് തന്നെ പലരും പറഞ്ഞിരുന്നു, ഗാന്ധിയുടെ വസ്ത്രാ‍ലാങ്കാരത്തിന് ഓസ്കര്‍ ലഭിക്കുമെന്ന് - അത്തയ്യ ഓര്‍മിക്കുന്നു.

ഓസ്കാര്‍ വാങ്ങിയ ലോസ് ഏഞ്ചല്‍‌സിലെ കൊഡാക് വേദിയില്‍ വച്ച് അന്ന് തന്‍റെ പ്രതികരണം അത്തയ്യ ഇന്നും ഓര്‍ക്കുന്നു - ‘വളരെ നന്നായിരിക്കുന്നു. നന്ദിയുണ്ട്. ഇതിന് അവസരം ഒരുക്കിതന്ന സര്‍ റിച്ചാര്‍ഡ് അറ്റന്‍‌ബറോയോടും ഒരുപാട് നന്ദിയുണ്ട്.’

ഓസ്കര്‍ നേടിയതിന് ശേഷമാണ് തന്നെ അക്കാദമി വോട്ടിംഗ് അംഗമായി ചേര്‍ത്തത്. ഓസ്കര്‍ അവാര്‍ഡ് നിര്‍ണയ ബാലറ്റ് പേപ്പറുകള്‍ എല്ലാ വര്‍ഷവും ലഭിക്കാറുണ്ട്. തന്‍റെ അവകാശം താന്‍ വിനിയോഗിക്കാറുണ്ടെന്നും അത്തയ്യ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :