എനിക്ക് ഒന്നും തെളിയിക്കാനില്ല: മോഹന്‍ലാല്‍

WEBDUNIA|
PRO
മോഹന്‍ലാല്‍ ഇന്ത്യന്‍ സിനിമയിലെ മഹാനടനാണ്. ജീവിക്കുന്ന അത്ഭുതമെന്ന് പ്രമുഖര്‍ വിശേഷിപ്പിച്ച വ്യക്തി. അമിതാഭ് ബച്ചനും രജനീകാന്തും ചിരഞ്ജീവിയും നസിറുദ്ദീന്‍ ഷായും അനുപം ഖേറുമെല്ലാം ആദരവോടെ നോക്കിക്കാണുന്ന അപൂര്‍വ പ്രതിഭ.

ഹിന്ദിയില്‍ കമ്പനി, ആഗ് എന്നീ സിനിമകളേ മോഹന്‍ലാല്‍ ചെയ്തിട്ടുള്ളൂ. എന്നാല്‍ ഹിന്ദി സിനിമാലോകത്തെ പ്രമുഖര്‍ അഭിനയത്തിന്‍റെ പാഠശാലയായാണ് ലാലിനെ വിലയിരുത്തുന്നത്. ബോളിവുഡിലെ മെഗാഹിറ്റുകള്‍ പലതും മോഹന്‍ലാല്‍ അഭിനയിച്ച മലയാള സിനിമകളുടെ റീമേക്കുകളാണ്.

മോഹന്‍ലാലിന്‍റെ പുതിയ ഹിന്ദിച്ചിത്രം ‘തേസ്’ 27ന് പ്രദര്‍ശനത്തിനെത്തുകയാണ്. പ്രിയദര്‍ശനാണ് സംവിധായകന്‍. എന്തുകൊണ്ടാണ് കൂടുതലായി ഹിന്ദിച്ചിത്രങ്ങളില്‍ അഭിനയിക്കാത്തത് എന്നുചോദിച്ചാല്‍ മോഹന്‍ലാലിന് ഒരു ഉത്തരമേയുള്ളൂ - എനിക്ക് ഇവിടെ ഒന്നും തെളിയിക്കാനില്ല!

“33 വര്‍ഷങ്ങളായി ഞാന്‍ തെന്നിന്ത്യന്‍ സിനിമയുടെ ഭാഗമാണ്. ഹിന്ദി സിനിമയില്‍ വന്ന് ഇനി ഞാന്‍ എന്താണ് തെളിയിക്കാനുള്ളത്?. എന്‍റെ ഭാഷയില്‍ അഭിനയിക്കുന്നതില്‍ ഞാന്‍ തൃപ്തനാണ്. ഏറെ മികച്ച കഥാപാത്രങ്ങള്‍ ലഭിക്കുകയാണെങ്കില്‍ മാത്രം ഹിന്ദിയില്‍ അഭിനയിക്കാം” - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്നു.

“ഞാന്‍ മലയാള സിനിമകളില്‍ അഭിനയിക്കുമ്പോള്‍ അവിടത്തെ പ്രേക്ഷകരുടെ ടേസ്റ്റിന് അനുസരിച്ച സിനിമകളാണ് ചെയ്യുന്നത്. ഹിന്ദി സിനിമ അത്ഭുതപ്പെടുത്തുന്നതാണ്, പുതിയ മള്‍ട്ടിപ്ലക്സ് സംസ്കാരവും നൂതന ആശയങ്ങളുമാണ് ഇവിടെ. സിനിമ ചെയ്യുന്നതിലെ പുതിയ സങ്കേതങ്ങള്‍. പുതിയ ചിത്രമായ തേസ്, എനിക്കു തോന്നുന്നു പ്രിയദര്‍ശന്‍റെ ഏറ്റവും മികച്ച ചിത്രമായിരിക്കും എന്ന്. ആക്ഷന്‍ രംഗങ്ങളൊക്കെ വിസ്മയകരമാണ്” - മോഹന്‍ലാല്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :