ഗപ്പിയും മായാനദിയും ഒടി‌ടി റിലീസ് ചെയ്യാമായിരുന്നു: ടോവിനോ തോമസ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 17 ജൂലൈ 2020 (15:50 IST)
മലയാളം സിനിമകൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്താൽ ഉണ്ടാകുന്ന നേട്ടങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ടോവിനോ തോമസ്. “ഒടിടി പ്ലാറ്റ്‌ഫോമിൽ ഫോറൻസിക് പുറത്തിറങ്ങിയപ്പോൾ, ഞങ്ങൾക്ക് ധാരാളം ഫീഡ്‌ബാക്ക് ലഭിച്ചു. കൂടുതലും മലയാളികളല്ലാത്തവരിൽ നിന്നാണ്
ലഭിച്ചത്".

വാസ്തവത്തിൽ, ഈ സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കുമ്പോൾ ഞങ്ങൾക്ക് ലഭിച്ച റിവ്യൂവിനെക്കാൾ മികച്ചതായിരുന്നു ഒടി‌ടിയില്‍ ചിത്രം റിലീസ് ചെയ്തപ്പോൾ കിട്ടിയത്. അതിനാൽ, സിനിമ കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കിയാൽ മലയാള സിനിമകളും സ്വീകരിക്കപ്പെടും.

ഗപ്പിയും മായാനദിയും ഒടി‌ടിയിൽ‌ റിലീസ് ചെയ്യാമായിരുന്നു എന്ന് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു, എങ്കില്‍ ആ സിനിമകൾ കൂടുതൽ‌ പ്രേക്ഷകരിലേക്ക് എത്തുമായിരുന്നു - ടോവിനോ തോമസ് പറയുന്നു.

ബേസിൽ ജോസഫിന്റെ മിന്നൽ മുരളി അടക്കം നിരവധി ചിത്രങ്ങളാണ് ടോവിനോയുടേതായി ഈവർഷം പുറത്തുവരാനുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :