ഫെമിനിസം എന്നതിന്റെ അര്‍ത്ഥം തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല:നമിത പ്രമോദ്

കെ ആര്‍ അനൂപ്| Last Modified ശനി, 3 ഏപ്രില്‍ 2021 (16:49 IST)

മലയാളം സിനിമയില്‍ തിരക്കുള്ള താരങ്ങളിലൊരാളാണ് നമിത പ്രമോദ്. നടിയുടെതായി നിരവധി ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. തന്റെ നിലപാടുകള്‍ തുറന്നു പറയാനുള്ള താരം കൂടിയാണ് നമിത. ഇപ്പോളിതാ നടി ഒരു അഭിമുഖത്തില്‍ പറഞ്ഞ ഫെമിനിസത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ഫെമിനിസം എന്നതിന്റെ അര്‍ത്ഥം തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്നും പെണ്ണും ഒരുപോലെ ആണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും നമിത പറഞ്ഞു.എല്ലാ വിഷയങ്ങളിലും സ്ത്രീയും പുരുഷനും ഒരേപോലെ ആയിരിക്കണം.തൊഴിലിടങ്ങളിലും ഒരേപോലെ മുന്നോട്ടു പോകണമെന്നും നടി കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ രഞ്ജിത്തിന്റെ 'മാധവി' എന്ന ഹ്രസ്വചിത്രത്തിലെ നായികയാണ് നമിത. കാളിദാസ് ജയറാമിനൊപ്പം പേരിടാത്ത ഒരു ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.'അല്‍മല്ലു 'എന്ന ചിത്രമായിരുന്നു താരത്തിന്റെതായി ഒടുവില്‍ പുറത്തുവന്നത്. ദിലീപിനൊപ്പം പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രവും താരത്തിന്റെ മുന്നിലുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :