aparna shaji|
Last Modified ഞായര്‍, 2 ഒക്‌ടോബര്‍ 2016 (16:13 IST)
മലയാള സിനിമയിലെ മികച്ച സിനിമകളിൽ ഒന്നായിരുന്നു ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം. അതുവരെയുള്ള റെക്കോർഡുകൾ എല്ലാം തകർത്തുകൊണ്ട് വൻ വിജയമാണ് ദൃശ്യം സ്വന്തമാക്കിയത്. ദൃശ്യത്തിലെ ഓരോ കഥാപാത്രത്തേയും മലയാളികൾ ഇന്നും ഓർക്കുന്നുണ്ടാകും.
ദൃശ്യത്തിലൂടെ മലയാള സിനിമക്ക് ശക്തമായ ഒരു നായകനെ കൂടി ലഭിച്ചു. ഏത് റോൾ വേണമെങ്കിലും ധൈര്യപൂർവ്വം നൽകാമെന്ന് ബോധ്യപ്പെടുത്തിയ നടനായിരുന്നു കലാഭവൻ ഷാജോൺ. ദൃശ്യത്തിന് ശേഷം തമിഴിലും തെലുങ്കിലുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് താരം. എന്നാൽ സഹദേവനായി സംവിധായകൻ ജീത്തുവിന്റെ മനസിൽ ഉണ്ടായിരുന്നത്
ഷാജോൺ ആയിരുന്നില്ലത്രെ.
മലയാള സിനിമയുടെ കുലപതി
ജഗതി ശ്രീകുമാർ ആയിരുന്നു ആ നടനെന്ന് ജീത്തു ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുകയായിരുന്നു. കാര്‍ അപകടം ജഗതിയുടെ ജീവിതത്തില്‍ കറുത്തൊരധ്യായം കുറിച്ചപ്പോള്‍ മലയാളികള്‍ക്ക് നഷ്ടപ്പെട്ടത് ഇത് പോലെയുള്ള ഒരുപാട് നല്ല നല്ല അഭിനയ മൂഹൂര്‍ത്തങ്ങളാണ്.