ചിലർ സൈസ് ചോദിച്ച് ഇൻബോക്സിൽ വരും,ചിലർ സ്വകാര്യ ഭാഗങ്ങൾ അയയ്ക്കും: തുറന്ന് പറഞ്ഞ് നിത്യ മേനോൻ

അഭിറാം മനോഹർ| Last Modified ബുധന്‍, 19 മെയ് 2021 (20:20 IST)
തന്റെ ചിത്രങ്ങൾക്ക് പലപ്പോഴും മോശം കമന്റുകൾ ലഭിക്കാറുണ്ടെന്ന് നടി നിത്യ മേനോൻ. സോഷ്യൽ മീഡിയയിൽ പങ്കുവെയ്‌ക്കുന്ന പല ചിത്രത്തിനും മോശം കമന്റുകൾ ലഭിക്കാറുണ്ടെന്നും താരം പറഞ്ഞു.

ചിലർ ഫോട്ടോ കണ്ടാൽ സൈസ് ചോദിച്ചുകൊണ്ട് ഇൻബോക്‌സിൽ വരും. മറ്റ് ചിലർ സ്വകാര്യ ഭാഗങ്ങള്‍ അയയ്ക്കും. പക്ഷെ ഇതൊന്നും കാര്യമാക്കാറില്ല. ശരീരത്തെക്കാള്‍ അഭിനയത്തിനു പ്രാധാന്യം നല്‍കുന്നതു കൊണ്ടാണ് ഇതൊന്നും വലിയ വിഷയം അല്ലാതാകുന്നത്. അഭിനയത്തിൽ പ്രധാന്യം നൽകുന്നതിനാൽ തടിയെ പറ്റിയും പൊക്കത്തെ പറ്റിയും ചിന്തിക്കാറില്ലെന്നും നിത്യ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :