തുമ്പി ഏബ്രഹാം|
Last Modified വ്യാഴം, 5 ഡിസംബര്‍ 2019 (15:01 IST)
തെലങ്കാനയിൽ മൃഗ ഡോക്ടറെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി മമ്മൂട്ടി. സ്ത്രീകള്‍ക്ക് എതിരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ രാജ്യത്തെ എല്ലാവരും ആശങ്കയിലാണെന്ന് മമ്മൂട്ടി പറഞ്ഞു. മുംബൈയില്‍ മാമാങ്കം സിനിമയുടെ പ്രമോഷനിടെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ സമൂഹം ബോധമുള്ളവരായിരിക്കണം. എന്തുകൊണ്ടാണ്, എന്തിനുവേണ്ടിയാണ് നമ്മള്‍ ഇത് ചെയ്യുന്നത് എന്ന് അവര്‍ സ്വന്തം മനസ്സാക്ഷിയോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഇതില്‍ ആശങ്കയിലാണ്. എന്താണ് നമുക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്, ഞാനും ആശങ്കയിലാണ്’ രാജ്യത്തു നടക്കുന്ന സ്ത്രീകള്‍ക്ക് എതിരായ ആക്രമണത്തിനെകുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മമ്മൂട്ടി.
കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ മാമാങ്കത്തിന്റെ ഹിന്ദി ട്രെയ്‌ലര്‍ ലോഞ്ച് നടന്നത്. ഡിസംബര്‍ 12 നാണ് മാമാങ്കം തിയേറ്ററില്‍ എത്തുന്നത്.