മമ്മൂട്ടിക്ക് ഡാന്‍സില്ല, പാട്ടില്ല, സ്റ്റണ്ടില്ല, അലറിയുള്ള ഡയലോഗുകളില്ല, സെന്‍റിമെന്‍റ്സില്ല, കോമഡിയില്ല; പക്ഷേ ഹീറോയാണ് ഹീറോ !

Mammootty, Sethurama Iyer, CBI, S N Swami, K Madhu, Swargachithra Appachan, മമ്മൂട്ടി, സേതുരാമയ്യര്‍, സി ബി ഐ, എസ് എന്‍ സ്വാമി, കെ മധു, സ്വര്‍ഗചിത്ര അപ്പച്ചന്‍
മനു ജോസഫ് മരിയ| Last Modified ബുധന്‍, 4 ഡിസം‌ബര്‍ 2019 (19:53 IST)
പതിറ്റാണ്ടുകളായി മലയാള സിനിമാ പ്രേക്ഷകരെ വി‌സ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന അത്ഭുതമാണ് മമ്മൂട്ടി. മുപ്പത് വര്‍ഷം മുമ്പുള്ള മമ്മൂട്ടിയും ഇപ്പോഴത്തെ മമ്മൂട്ടിയും തമ്മില്‍ താരതമ്യപ്പെടുത്തിയാല്‍ ഇപ്പോഴത്തെ മമ്മൂട്ടി കൂടുതല്‍ ചെറുപ്പമാണെന്ന് തോന്നാം. കാലം ആ സൌന്ദര്യത്തില്‍ കൈവച്ചിട്ടേയില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മമ്മൂട്ടിയുടെ പ്രശസ്തമായ സീരീസ്.

1988ല്‍ ഇറങ്ങിയ ‘ഒരു സി ബി ഐ ഡയറിക്കുറി’പ്പിലെ സേതുരാമയ്യരും 2005ല്‍ പുറത്തിറങ്ങിയ ‘നേരറിയാന്‍ സി ബി ഐ’യിലെ സേതുരാമയ്യരും തമ്മില്‍ രൂപഭാവങ്ങളില്‍ ഒരു വ്യത്യാസവുമില്ല. 2020ല്‍ സി ബി ഐയുടെ അഞ്ചാം ഭാഗം വരികയാണ്. ആ സേതുരാമയ്യരും പഴയതുപോലെ തന്നെ ! മുപ്പതുവര്‍ഷം കഴിഞ്ഞും ഒരു കഥാപാത്രത്തെ അതേ രൂപഭംഗിയോടെ അവതരിപ്പിക്കാന്‍ ലോകത്തിലെ മറ്റേത് നടന് സാധിക്കും? !

കഴിഞ്ഞ നാലുവര്‍ഷമായി എസ് എന്‍ സ്വാമി സി ബി ഐ അഞ്ചാം ഭാഗത്തിന്‍റെ തിരക്കഥാ രചനയിലാണ്. തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു. സ്വര്‍ഗചിത്രയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. സ്വര്‍ഗചിത്ര അപ്പച്ചന്‍ കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍ സി ബി ഐ അഞ്ചാം ഭാഗത്തേക്കുറിച്ച് വാചാലനാകുന്നുണ്ട്.

“കഴിഞ്ഞ നാലുവര്‍ഷമായി ഓരോ മാസവും മൂന്നുനാല് ദിവസമെങ്കിലും ഞാനും എസ് എന്‍ സ്വാമിയും എറണാകുളത്ത് ബി ടി എച്ച് ഹോട്ടലില്‍ ഇരിക്കാറുണ്ട്. സ്വാമി പുതിയ എന്തെങ്കിലും കാര്യങ്ങള്‍ അവതരിപ്പിക്കും. ഞാനും എന്തെങ്കിലും സജഷന്‍ പറയും. പൂര്‍ത്തിയായ ഒരു തിരക്കഥയായതിനാല്‍ ഈ സിനിമ ചെയ്യുന്നതിലെ ഒരു ഗുണം, പകുതി റിസ്‌ക് കവര്‍ ചെയ്യാന്‍ കഴിയും എന്നതാണ്. മറ്റ് കാര്യങ്ങള്‍ നമ്മുടെ കയ്യിലല്ലല്ലോ” - അപ്പച്ചന്‍ പറയുന്നു.

“സേതുരാമയ്യര്‍ എന്ന കഥാപാത്രം കൊച്ചുകുട്ടികളുടെ മനസില്‍ വരെ ജീവിക്കുന്നുണ്ട്. ഇതൊരു പ്രത്യേകതരം കഥാപാത്രമാണല്ലോ. സേതുരാമയ്യര്‍ക്ക് ബുദ്ധി മാത്രമാണ് ആയുധം. അയാള്‍ക്ക് ഡാന്‍സില്ല, പാട്ടില്ല, സ്റ്റണ്ടില്ല, ചേസില്ല, സെന്‍റിമെന്‍റ്സില്ല, കോമഡിയില്ല, തോക്കില്ല, അലറിയുള്ള ഡയലോഗുകളില്ല. ബുദ്ധി കൊണ്ടുമാത്രമാണ് കളിക്കുന്നത്. അത് കണ്ണുകൊണ്ട് കാണാന്‍ പറ്റില്ലല്ലോ. പക്ഷേ നമുക്ക് ഫീല്‍ ചെയ്യും. ഇന്ത്യന്‍ സിനിമയില്‍ മമ്മൂട്ടിക്ക് മാത്രമാണ് ഇത് ചെയ്യാന്‍ കഴിയുക. അതുകൊണ്ടുതന്നെ അതൊരു വിജയ സിനിമയായിരിക്കും” - സ്വര്‍ഗചിത്ര അപ്പച്ചന്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ...

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു
കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കാലടി ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്
മാര്‍ച്ച് 19 നു കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനായി വീണാ ജോര്‍ജ് ഡല്‍ഹിയില്‍ പോയിരുന്നു

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ...

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി
എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി. ബിജെപി പ്രവര്‍ത്തകനായ വിജേഷ് ഹരിഹരന്‍ ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി
ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു
ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം. അപകടത്തില്‍ 17 തൊഴിലാളികള്‍ മരിച്ചു. ...