“എന്റെ ഭാഗ്യം, എനിക്കുകിട്ടിയ ലോട്ടറി...സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യേ...” - മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനായതിന്റെ ത്രില്ലില്‍ ‘പരസ്‌പര’ത്തിലെ ദീപ്‌തി !

Mammootty, One, Gayathri Arun, മമ്മൂട്ടി, വണ്‍, ഗായത്രി അരുണ്‍
അനിരാജ് എ കെ| Last Modified ചൊവ്വ, 17 മാര്‍ച്ച് 2020 (15:16 IST)
മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ ലഭിച്ച അവസരം ലോട്ടറിയടിച്ചതിന് തുല്യമാണെന്ന് ‘പരസ്‌പരം’ സീരിയലിലെ ദീപ്‌തി ഐ പി എസ് എന്ന കഥാപാത്രമായി തിളങ്ങിയ ഗായത്രി അരുണ്‍. ‘വണ്‍’ എന്ന ചിത്രത്തിലാണ് ഗായത്രി മമ്മൂട്ടിക്കൊപ്പം ഒരു പ്രധാന വേഷത്തിലെത്തുന്നത്.

ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന ടീന എന്ന കഥാപാത്രത്തെയാണ് ഗായത്രി വണ്ണില്‍ അവതരിപ്പിക്കുന്നത്. “മമ്മൂട്ടിക്കൊപ്പമാണ് അഭിനയിക്കേണ്ടതെന്ന് പ്രൊഡക്ഷന്‍ കണ്‍‌ട്രോളര്‍ ബാദുഷ വിളിച്ചുപറഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യാതായതുപോലെ ഒരു ഫീലായിരുന്നു. മമ്മൂക്കയോടൊപ്പം സീന്‍ ചെയ്യുന്നതുവരെ അദ്ദേഹത്തോടൊപ്പം ഞാന്‍ അഭിനയിക്കുമെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ടായിരുന്നില്ല” - ഗായത്രി പറയുന്നു.

മമ്മൂട്ടിയുടെ മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തിനൊപ്പം സിനിമയിലുടനീളം നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമായിരിക്കും ഇത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണിന് തിരക്കഥയെഴുതിയിരിക്കുന്നത് ബോബി - സഞ്‌ജയ് ടീമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :