വോള്‍മന്‍ സിനിമയിലൂടെ സംസാരിക്കുന്നു

ഇസ്രായേലിന്‍റെ തുറന്നു വച്ച മനസ്

ഡാന്‍ വോള്‍മാന്‍
PROPRO
ഇസ്രായേലിന്‍റെ തുറന്നു വച്ച മനസുമായാണ്‌ ചലച്ചിത്രകാരന്‍ ഡാന്‍ വോള്‍മന്‍ ചലച്ചിത്ര സംഘടിപ്പിക്കുന്ന തിരുവന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‌ എത്തിയത്‌.

വ്യക്തി ജീവിതത്തിലൂടെ മാതൃരാജ്യത്തിന്‍റെ പ്രതിസന്ധികളിലേക്കും മഹത്വങ്ങളിലേക്കും വെളിച്ചം വീശുന്ന വോള്‍മാന്‍റെ മികച്ച ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. വൈകാരികമായ കെട്ടുപാടുകള്‍ ലോകത്തെവിടെയും ആര്‍ക്കും ഒരു പോലെയാണെന്ന്‌ വെളിപ്പെടുത്തുന്നവയാണ്‌ അദ്ദേഹത്തിന്‍റെ രചനകള്‍ എല്ലാം.

മേളയില്‍ പ്രദര്‍ശിപ്പിച്ച വോള്‍മാന്‍ ചിത്രങ്ങള്‍ക്ക്‌ മികച്ച പ്രതികരണമാണ്‌ പ്രതിനിധികളില്‍ നിന്ന്‌ ലഭിക്കുന്നത്‌. മേളയിലെ ഉദ്‌ഘാടന ചിത്രമായ ടൈയ്‌ഡ്‌ ഹാന്‍റ്‌സ് എറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫോറിന്‍ സിസ്‌റ്റര്‍ ‍, ബേബി ലൗ, ദ ഡിസ്‌റ്റന്‍സ്‌, ഫ്‌ലോച്ച്‌, മൈ മിഷേല്‍, ബെന്‍സ്‌ ബയോഗ്രഫി, സ്‌പോക്കണ്‍ വിത്ത്‌ ലൗ തുടങ്ങിയ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നു.

? ടൈയ്‌ഡ്‌ ഹാന്‍റ്‌സ് അമ്മയും മകനും തമ്മിലുള്ള സങ്കീര്‍ണ ബന്ധമാണ്‌ ചിത്രീകരിച്ചത്‌, എന്നാല്‍ ഇസ്രായേലിന്‍റെ മനസും അതിലില്ലേ

അതേ, ചിത്രത്തില്‍ ഇസ്രായേലിന്‍റെ ചരിത്രവും ഉണ്ട്‌. അമ്പതുകളിലും അറുപതുകളിലും ഇസ്രായേലിന്‍റെ ചരിത്രം വളരെ സങ്കീര്‍ണമായിരുന്നു. തീര്‍ത്തും പരുഷമായ സമൂഹമായിരുന്നു അന്ന്‌ ഇസ്രായേല്‍

? രാജ്യത്തെ സിനിമയെ കറിച്ച്‌

WEBDUNIA|
ഇസ്രായേല്‍ സിനിമയില്‍ ഇപ്പോള്‍ അതിശയകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നു. മുമ്പ്‌ നല്ല ചിത്രങ്ങള്‍ വിരളമായി മാത്രമേ ഉണ്ടാകുമായിരുന്നുള്ളു. ഇപ്പോഴാകട്ടെ മികച്ച സിനിമകള്‍ ധാരാളമായി ഉണ്ടാകുന്നു.രാജ്യാന്തര തലത്തില്‍ മികച്ച പുരസ്‌കാരങ്ങള്‍ നേടുന്ന ചിത്രങ്ങള്‍ ഉണ്ടാകുന്നു. ഇസ്രായേലിന്‌ പുറത്ത്‌ അമേരിക്കയിലും യൂറോപ്പിലും എല്ലാം ഞങ്ങളുടെ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :