Last Modified തിങ്കള്‍, 5 ജനുവരി 2015 (12:33 IST)
ഉസ്താദ് ഹോട്ടലിലൂടെ ദുല്‍ക്കര്‍ സല്‍മാനും
നിത്യ മേനോനും മലയാളത്തിന്റെ മികച്ച പ്രണയജോഡിയായി മാറി. ഇപ്പോള്‍ രണ്ട് സിനിമകളിലാണ് ഇവര്‍ ജോഡിയായി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. '100 ഡെയ്സ് ഓഫ് ലവ്', 'ഓകെ കണ്മണി' എന്നിവ.
ഇതില്‍ 'ഓകെ കണ്മണി' ആണ് സ്പെഷ്യല്‍. അത് മണിരത്നം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ്. എ ആര് റഹ്മാന്റെ സംഗീതവും പി സി ശ്രീറാമിന്റെ ക്യാമറയും.
"മണിരത്നത്തിന്റെ സുഹൃത്തിന്റെ മകളുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളാണ് അലൈപായുതേ എന്ന സിനിമയില്‍ പറഞ്ഞത്. അതുപോലെ ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നാണ് ഓകെ കണ്മണിയും പിറക്കുന്നത്" - ഛായാഗ്രാഹകന്‍ പി സി ശ്രീരാം വ്യക്തമാക്കുന്നു.
അലൈപായുതേ പോലെ സ്റ്റൈലിഷ് ചിത്രമാണ് ഓകെ കണ്മണി. എന്നാല്‍ ഇത് ഏതെങ്കിലുമൊരു സിനിമയുടെ രണ്ടാംഭാഗമോ റീമേക്കോ അല്ല. 2015ലെ വമ്പന്‍ സമ്മര്‍ റിലീസുകളില്‍ ഒന്നായിരിക്കും ഓകെ കണ്മണി.