BIJU|
Last Modified വ്യാഴം, 6 ഏപ്രില്‍ 2017 (21:13 IST)
മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡ ചിത്രം ‘
1971 ബിയോണ്ട് ബോര്‍ഡേഴ്സ്’ പ്രദര്‍ശനത്തിനെത്തുന്നതിന്‍റെ ആഘോഷത്തിലാണ് ലാല്‍ ആരാധകര്‍. ലോകമെമ്പാടുമായി വമ്പന്‍ റിലീസാണ് ചിത്രത്തിനുള്ളത്. ചിത്രം ദി ഗ്രേറ്റ് ഫാദറിന്‍റെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡ് മറികടക്കുമോ എന്ന് കാത്തിരിക്കുകയാണ് മലയാള സിനിമാലോകം.
അതേസമയം, 1971ന്‍റെ ചില പ്രധാന രംഗങ്ങള്‍ മമ്മൂട്ടി കണ്ടതായി സംവിധായകന്‍ മേജര്‍ രവി വെളിപ്പെടുത്തി. “ചില രംഗങ്ങളൊക്കെ മമ്മൂക്ക കണ്ടു. ട്രെയ്‌ലറും. കണ്ടിട്ട് ഒന്നും മിണ്ടാതെ എന്റെ മുഖത്തേക്ക് നോക്കി അദ്ദേഹം” - സൌത്ത് ലൈവിന് അനുവദിച്ച അഭിമുഖത്തില്‍ മേജര്‍ രവി വ്യക്തമാക്കി.
ഈ സിനിമയുടെ നരേഷന്‍ നിര്‍വഹിച്ചിരിക്കുന്നത് മമ്മൂട്ടിയാണ്. മേജര്‍ രവിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് മമ്മൂട്ടി 1971ന് വോയ്സ് ഓവര്‍ നല്‍കിയത്. ചിത്രത്തിന്‍റെ ഉള്‍ക്കരുത്ത് വ്യക്തമാകുന്ന രീതിയില്‍ അതിഗംഭീരമായ നരേഷനാണ് മമ്മൂട്ടി നല്‍കിയിരിക്കുന്നത്.
1971ലെ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലുള്ള സിനിമയില്‍ ഇരട്ടവേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മേജര്‍ മഹാദേവനും മേജര്‍ സഹദേവനും. ഇതില്‍ മേജര്‍ സഹദേവന്‍ തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.