നിവിന്‍ പോളി വിസ്മയിപ്പിച്ചു, ദുല്‍ക്കര്‍ സൂപ്പര്‍, ഫഹദ് ഗംഭീര നടന്‍: പൃഥ്വിരാജ്
PRO
മികച്ച പ്രൊജക്ടുകളിലൂടെ കഴിവ് തെളിയിച്ച നടനാണ് നിവിന്‍ പോളി. നേരം, തട്ടത്തിന്‍ മറയത്ത്, പുതിയ തീരങ്ങള്‍ തുടങ്ങിയ സിനിമകള്‍ നിവിന്‍ പോളി എന്ന നടന് നല്‍കിയ മൈലേജ് വളരെ വലുതാണ്.
“തട്ടത്തിന്‍ മറയത്ത് കണ്ടദിവസം ഞാന്‍ ആദ്യം വിളിച്ചത് നിവിന്‍ പോളിയെയാണ്. വിനീത് ശ്രീനിവാസനില്‍ ഒരു ജീനിയസ് ഉണ്ടെന്ന് മുമ്പേ അറിയാം. പക്ഷേ നിവിന്‍ എന്നെ ശരിക്കും വിസ്മയിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുകളിലൊന്നായിരുന്നു അത്. അന്ന് ഞങ്ങള്‍ ഒരു മണിക്കൂറോളം സംസാരിച്ചു” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പൃഥ്വിരാജ് വ്യക്തമാക്കി.