അഭിറാം മനോഹർ|
Last Modified ബുധന്, 19 ഓഗസ്റ്റ് 2020 (13:34 IST)
2020 സീസണിലെ കരീബിയൻ പ്രീമിയർ ലീഗിന് ആവേശതുടക്കം. മഴ മൂലം 17 ഓവറാക്കി ചുരുക്കിയ ഉദ്ഘാടന മത്സരത്തിൽ കിറോൺ പൊള്ളാർഡ് നയിച്ച ട്രിൻബാബോ നൈറ്റ് റൈഡേഴ്സ് ഗയാന ആമസോൺ വാരിയേഴ്സിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയതെ ഗയാന ഹെറ്റ്മേയറുടെ അർധസെഞ്ചുറിയുടെ പിൻബലത്തിൽ നിശ്ചിത ഓവറിൽ 144/5 എന്ന മികച്ച സ്കോർ സ്വന്തമാക്കിയപ്പോൾ 2 പന്തുകൾ മാത്രം ബാക്കി നിൽക്കെയാണ് നൈറ്റ് റൈഡേഴ്സ് വിജയം സ്വന്തമാക്കിയത്. ഗയാനയ്ക്കായി ഹെറ്റ്മേയർ (44 പന്തിൽ 63 റൺസ്)റോസ് ടെയ്ലർ( 21 പന്തിൽ 33 റൺസ്) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു.
എന്നാൽ മറുവശത്ത് 28 പന്തിൽ 2 ബൗണ്ടറികളും 4 സിക്സറുമായി സുനിൽ
നരൈൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 30 റൺശെടുത്ത ഡാരൻ ബ്രാവോ നരൈനിന് ഉരച്ച പിന്തുണ നൽകിയപ്പോൾ രണ്ട് പന്തുകൾ ബാക്കിനിൽക്കെ നൈറ്റ് റൈഡേഴ്സ് വിജയം സ്വന്തമാക്കി.