സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം

തിരുവനന്തപുരം | M. RAJU| Last Modified വ്യാഴം, 28 ഫെബ്രുവരി 2008 (16:51 IST)
കേരള ഇന്‍സ്റ്റിട്യൂട്ട് ഓഫ്‌ ടൂറിസം ആന്‍റ് ട്രാവല്‍ സ്റ്റഡീസ്‌ (കിറ്റ്സ്‌) തിരുവനന്തപുരത്തും ആലപ്പുഴയിലും സര്‍ട്ടിഫിക്കറ്റ്‌ കോഴ്സുകള്‍ക്ക്‌ അപേക്ഷ ക്ഷണിച്ചു.

ടൂര്‍ ഗൈഡിങ്ങില്‍ മൂന്ന്‌ മാസ കോഴ്സിന്‌ ഫീസ്‌ 6000 രൂപ. യോഗ്യത: എസ്‌.എസ്‌.എല്‍.സി. ആറ്‌ മാസത്തെ ഫ്രണ്ട്‌ ഓഫീസ്‌ മാനേജ്മെന്‍റ് കോഴ്സ്‌ (ആലപ്പുഴ) 7500 രൂപയാണ്‌ ഫീസ്‌. യോഗ്യത: പ്ലസ്‌ ടു. ഇംഗ്ലീഷ്‌ ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയുന്നവരാവണം.

എഴുത്തുപരീക്ഷയുടേയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാണ്‌ പ്രവേശനം. അപേക്ഷകര്‍ക്ക്‌ 2008 ജനുവരി ഒന്നിന്‌ 30 വയസ്‌ കവിയരുത്‌. കിറ്റ്സ്‌ ഡയറക്ടറുടെ പേരില്‍ 300 രൂപയുടെ ഡിമാന്‍റ് ഡ്രാഫ്റ്റ്‌ സഹിതം ഡയറക്ടര്‍, കിറ്റ്സ്‌, റസിഡന്‍സി, തൈക്കാട്‌, തിരുവനന്തപുരം എന്ന വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ അപേക്ഷാഫോറവും വിവരവും ലഭിക്കും.

കൂടാതെ കണ്‍സള്‍ട്ടന്‍റ്‌, കിറ്റ്സ്‌ സ്റ്റഡി സെന്റര്‍, ആലപ്പുഴ, ടിവീസ്‌ ബില്‍ഡിങ്‌, സെക്കന്‍ഡ്‌ ഫ്‌ളോര്‍, ഈസ്റ്റ്‌ ഓഫ്‌ അയണ്‍ ബ്രിഡ്ജ്‌, ആലപ്പുഴ- 688011 എന്ന വിലാസത്തില്‍ അവശ്യപ്പെട്ടാലും അപേക്ഷാഫോറവും വിവരവും ലഭിക്കും. അവസാന തീയതി. മാര്‍ച്ച്‌ 15.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :