സൌജന്യ തൊഴില്‍ പരിശീലനം

തിരുവനന്തപുരം| M. RAJU| Last Modified ചൊവ്വ, 17 ജൂണ്‍ 2008 (16:58 IST)
പട്ടികജാതി വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ സാങ്കേതിക സഹകരണത്തോടെ നടത്തുന്ന അഞ്ചു ദിവത്തെ പേപ്പര്‍ കാരി ബാഗ്‌ നിര്‍മ്മാണ പരിശീലന പദ്ധതിയിലേയ്ക്ക്‌ തൃശൂര്‍ ജില്ലക്കാര്‍ക്ക്‌ അപേക്ഷിക്കാം.

എട്ടാം ക്ലാസ്‌ ജയിച്ച 18 -നും 35 -നും മദ്ധ്യേ പ്രായമുള്ളവരാവണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശത്തില്‍ 20,000 രൂപയിലും, നഗരത്തില്‍ 27,500 രൂപയിലും കവിയരുത്‌. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ പരിശീലന കാലത്ത്‌ 500 രൂപ സ്റ്റൈപന്‍റ് നല്‍കും. വനിതകള്‍ക്ക്‌ മുന്‍ഗണന.

ജാതി, കുടുംബ വാര്‍ഷിക വരുമാനം, വയസ്‌, വിദ്യാഭ്യാസ യോഗ്യത, തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്‌ സഹിതം വിലാസവും, ഫോണ്‍ നമ്പരും ഉള്‍പ്പെടെ അപേക്ഷ മാനേജിങ്‌ ഡയറക്ടര്‍, സംസ്ഥാന പട്ടികജാതി/വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, ടൗണ്‍ ഹാള്‍ റോഡ്‌, തൃശൂര്‍ -20 വിലാസത്തില്‍ ജൂണ്‍ 30 -നകം ലഭിക്കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :