അഭിറാം മനോഹർ|
Last Modified ചൊവ്വ, 12 ജൂലൈ 2022 (21:09 IST)
വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ജീവനക്കാരുടെ നിയമപരമായ അവകാശമാക്കാനൊരുങ്ങി നെതർലാൻഡ്സ്. ഇത് സംബന്ധിച്ച നിയമഭേദഗതി പാർലമെൻ്റിലെ അധോസഭ പാസാക്കി. സെനറ്റിൻ്റെ അംഗീകാരമാണ് ഇനി ഇതിനായി ആവശ്യമുള്ളത്.
നിലവിൽ വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന ജീവനക്കാരുടെ ആവശ്യം പ്രത്യേക വിശദീകരണമില്ലാതെ തൊഴിലുടമയ്ക്ക് നിഷേധിക്കാനാകും. എന്നാൽ ഇനി വർക്ക് ഫ്രം ഹോം ആവശ്യം
തൊഴിലുടമ നിരസിക്കുന്നുവെങ്കിൽ അതിൻ്റെ കൃത്യമായ കാരണം ബോധ്യപ്പെടുത്തേണ്ടതായി വരും. നെതർലാൻഡ്സിലെ നിലവിലുള്ള 2015ലെ ഫ്ലെക്സിബിൾ വർക്കിങ്ങ് ആക്ട് ആണ് ഭേദഗതി ചെയ്യുന്നത്.