ആകർഷകമായ പലിശ കുറഞ്ഞ കാലയളവിൽ, പോസ്റ്റോഫീസ് ടേം ഡെപ്പോസിറ്റ് പദ്ധതിയെ പറ്റി അറിയാം
മികച്ച ആദായത്തിനൊപ്പം നികുതിയിളവും ലഭിക്കുമെന്നതാണ് പോസ്റ്റോഫീസ് നിക്ഷേപ പദ്ധതികളെ ആകർഷകമാകുന്നത്. ബാങ്കിലെ നിക്ഷേപ പദ്ധതികളേക്കാൾ ആകർഷകമായ നിരവധി പദ്ധതികളാണ് പോസ്റ്റോഫീസ് നമുക്ക് നൽകുന്നത്. ഇത്തരത്തിൽ കുറഞ്ഞകാലയളവിൽ മികച്ച ആദായം നൽകുന്ന ഒരു പദ്ധതിയാണ് ടൈം ഡെപ്പോസിറ്റ് പദ്ധതി.
4 വ്യത്യസ്തമായ കാലയളവിൽ പോസ്റ്റോഫീസിൽ ടൈം ഡെപ്പോസിറ്റ് ആരംഭിക്കാൻ സാധിക്കും. 1 വർഷത്തെ നിക്ഷേപത്തിന് 5.5 ശതമാനം പലിശ. 2 വർഷത്തിന് 5.7 മൂന്ന് വർഷത്തിന് 5.8 ശതമാനം പലിശയും ലഭിക്കും. അഞ്ച് വർഷത്തേക്ക് 6.7 ശതമാനവും പലിശ ലഭിക്കും. 1000 രൂപയാണ് കുറഞ്ഞ നിക്ഷേപം.പ്രായപൂർത്തിയായവർക്ക് പോസ്റ്റോഫീസ് ടൈം ഡെപ്പോസിറ്റിൽ വ്യക്തിഗത അക്കൗണ്ടും ജോയിൻ്റ് അക്കൗണ്ടും ആരംഭിക്കാം.