പരിശീലനവും തൊഴില്‍ വായ്പയും

Training
PROPRO
അഖിലേന്ത്യാ ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലുള്ള ഖാദി ഗ്രാമോദ്യാഗ്‌ പരിശീലന കേന്ദ്രത്തില്‍ വിവിധ കോഴ്സുകളില്‍ പരിശീലനം നല്‍കുന്നു.

കോഴ്സുകളും അപേക്ഷിക്കാനുള്ള യോഗ്യതകളും ചുവടെ.

ന്യൂ വീവേഴ്സ്‌ ഖാദി വീവിംഗ്‌ പരിശീലനം (ആറ്‌ മാസം) എസ്‌.എസ്‌.എല്‍.സി.
ന്യൂ വീവേഴ്സ്‌ (ഡിസൈന്‍) ഖാദി വീവിംഗ്‌ പരിശീലനം (ആറ്‌ മാസം) എസ്‌.എസ്‌.എല്‍.സി.
കുപ്പടം ഖാദി വീവിംഗ്‌ പരിശീലനം (ആറ്‌ മാസം) എസ്‌.എസ്‌.എല്‍.സി.
സെമി ആട്ടോമാറ്റിക്‌ ലൂം ഖാദി വീവിംഗ്‌ പരിശീലനം (ആറ്‌ മാസം) എസ്‌.എസ്‌.എല്‍.സി.
കാര്‍പ്പന്‍ററി പരിശീലനം (ആറ്‌ മാസം) എഴുതുവാനും വായിക്കുവാനും അറിയണം.
പേപ്പര്‍ കണ്‍വര്‍ഷന്‍ പരിശീലനം (രണ്ടു മാസം) എട്ടാം ക്ലാസ്‌.
കറി പൗഡര്‍ ആന്‍റ് മസാല നിര്‍മ്മാണ പരിശീലനം (ഒരു മാസം) എഴുതുവാനും വായിക്കുവാനും അറിയണം.
റൂറല്‍ എന്‍ജിനീയറിംഗ്‌ പരിശീലനം (ആറ്‌ മാസം) എസ്‌.എസ്‌.എല്‍.സി.
പഴ സംസ്കരണത്തിലും അച്ചാര്‍ നിര്‍മാണത്തിലും പരിശീലനം (രണ്ട്‌ മാസം) എസ്‌.എസ്‌.എല്‍.സി.
റൂറല്‍ മെക്കാനിക്ക്‌ പരിശീലനം (നാല്‌ മാസം) എസ്‌.എസ്‌.എല്‍.സി.
അഗര്‍ബത്തി നിര്‍മാണ പരിശീലനം (ഒരു മാസം) എഴുതുവാനും വായിക്കുവാനും അറിയണം.
ടെയിലറിങ്‌ ആന്‍റ് എംബ്രോയ്ഡറി പരിശീലനം എട്ടാം ക്ലാസ്‌ ജയം.
കണ്ണട ലെന്‍സ്‌ ഫിറ്റിംഗ്‌ പരിശീലനം (ഒരു മാസം) എട്ടാം ക്ലാസ്‌ വരെ.
കണ്ണട ലെന്‍സ്‌ നിര്‍മ്മാണ പരിശീലനം (രണ്ട്‌ മാസം) എട്ടാം ക്ലാസ്‌ വരെ.
റിപ്പയറിങ്‌ ഓഫ്‌ ഡീസല്‍ എഞ്ചിന്‍ പരിശീലനം (ഒരുമാസം) എട്ടാ ക്ലാസ്‌ വരെ.
ടൂബ്‌ വള്‍ക്കനൈസിംഗ്‌ പരിശീലനം (ഒരു മാസം) എട്ടാം ക്ലാസ്‌ വരെ.
പ്ലംബിങ്‌ പരിശീലനം (ഒരുമാസം) എട്ടാം ക്ലാസ്‌ വരെ.
ടോയ്സ്‌ നിര്‍മ്മാണ പരിശീലനം (ഒരു മാസം) നാലാം ക്ലാസ്‌ വരെ.
പപ്പടം നിര്‍മ്മാണ പരിശീലനം (രണ്ട്‌ ആഴ്ച) എഴുതുവാനും വായിക്കുവാനും അറിയണം.
മെഴുകുതിരി നിര്‍മ്മാണം (രണ്ട്‌ ആഴ്ച) എഴുതുവാനും വായിക്കുവാനും അറിയണം.
പെര്‍ഫും മേക്കിങ്‌ (അഞ്ച്‌ ദിവസം) എഴുതുവാനും വായിക്കുനും അറിയണം.

പ്രായം 18നും 45നും മദ്ധ്യേ. സ്റ്റൈപ്പന്‍റില്ലാത്ത കോഴ്സുകള്‍ക്ക്‌ പ്രായം 50 വരെ അകാം. ഹോസ്റ്റല്‍ സൗകര്യം സൗജന്യം. പേര്‌, വിലാസം, ജാതി, മതം, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, വേണ്ട കോഴ്സ്‌, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം പ്രിന്‍സിപ്പല്‍‍, ഖാദി ഗ്രാമ വ്യവസായ പരിശീലന കേന്ദ്രം, നന്ത്യാട്ടുകുന്നം, പി.ഒ.ബോക്സ്‌ നമ്പര്‍ 24, വടക്കന്‍ പറവൂര്‍, എറണാകുളം ജില്ല, പിന്‍ -683513 വിലാസത്തിലുള്ള അപേക്ഷ ജൂലൈ 15നകം ലഭിക്കണം.

തിരുവനന്തപുരം| M. RAJU| Last Modified ശനി, 28 ജൂണ്‍ 2008 (16:30 IST)
വിവരത്തിന്‌ ഫോണ്‍ 0484-2508232.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :