ഐഐടി പ്രവേശനത്തിന്റെ വിജയമന്ത്രങ്ങള്‍

IITJEE, admission, rank list, IIT, Rank, Student,  വിദ്യാര്‍ത്ഥി, ഐ ഐ ടി, ജെ ഇ ഇ, റാങ്ക്, പഠനം, വിദ്യാഭ്യാസം
Last Updated: ശനി, 25 ജൂണ്‍ 2016 (19:37 IST)
പ്രതി വര്‍ഷം ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഐഐടി പ്രവേശനത്തിനായി സംയുക്ത പ്രവേശന പരീക്ഷ(ജെഇഇ) എഴുതുന്നത്. എന്നാല്‍ റാങ്ക് പട്ടികയില്‍ ഇടം പിടിക്കുന്നത് ചുരുക്കം ചിലര്‍ മാത്രം. പ്രവേശന പരീക്ഷയിലെ മാര്‍ക്കിനൊപ്പം പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കും കൂട്ടിയാണ് ഐഐടി റാങ്ക് പട്ടിക തയ്യാറാക്കുന്നത്.
അതായത് പ്രവേശന പരീക്ഷയ്ക്ക് മാത്രമല്ല, സ്‌കൂള്‍ വിദ്യാഭ്യാസത്തിലും ശ്രദ്ധിച്ചാല്‍ മാത്രമേ ഐഐടി പ്രവേശനം സാദ്ധ്യമാവുകയുള്ളു. വ്യക്തമായ ലക്‍ഷ്യവും ആസൂത്രണവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ മാത്രമേ ഐഐടിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷയില്‍ തിളങ്ങാന്‍ സാധിക്കുകയുള്ളൂ.

സമയ ക്രമീകരണവും, ഉപയോഗവും

ഐഐടി പ്രവേശനത്തിനായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ആദ്യം ചെയ്യേണ്ടത് പഠനത്തിനും മറ്റ് അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള സമയക്രമീകരണവും ഉപയോഗവുമാണ്. സ്‌കൂള്‍ പഠനത്തിനും പഠന പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം പ്രവേശന പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകളും കൃത്യമായി നടക്കണമെങ്കില്‍ സമയക്രമീകരണം അത്യാവശ്യമാണ്.

പരിശീലനക്ലാസുകള്‍

മികച്ച പരിശീലന ക്ലാസുകള്‍ ഏത് മത്സര പരീക്ഷകളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യും. ആരോഗ്യകരമായ മത്സരത്തിന് മികച്ച പരിശീലവും അത്യാവശ്യമാണ്. വിദഗ്ധ കേന്ദ്രങ്ങളില്‍ നിന്നും പരിശീലനം ലഭിക്കുമ്പോള്‍ വ്യക്തമായ ലക്‍ഷ്യബോധവും വിഷയത്തെ സംബന്ധിച്ച അവഗാഹവും വിദ്യാര്‍ത്ഥികള്‍ക്ക് നേടാനാവും.

അച്ചടക്കം

സ്വയം അച്ചടക്കമുള്ളരായിരിക്കുക എന്നതാണ് ഏത് ലക്‍ഷ്യത്തിലേക്കുമുള്ള ആദ്യത്തെ ചുവടുവയ്പ്പ്. ഐഐടി പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ പ്രധാന പ്രത്യേകതയും ഇതുതന്നെ. അച്ചടക്കം ലക്‍ഷ്യബോധമുണ്ടാക്കുകയും അനാവശ്യമായ കാര്യങ്ങള്‍ക്ക് സമയം ചെലവഴിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

ശുഭാപ്തി വിശ്വാസം

പ്രതിസന്ധികളെ ശുഭാപ്തി വിശ്വാസത്തോടെ നേരിടുമ്പോള്‍ വിജയം സുനിശ്ചിതമായിരിക്കും. തെറ്റുകളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുന്നോട്ടുപോകുന്നവര്‍ക്കേ വിജയം നേടാനാവുകയുള്ളൂ. സ്വന്തം കുറവുകളെയും ഗുണങ്ങളെയും കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കുന്നത് പഠനം എളുപ്പമാക്കും.

പരീക്ഷാ തന്ത്രങ്ങള്‍

അവസാന നിമിഷത്തെ ധൃതിപിടിച്ച തയ്യാറെടുപ്പുകള്‍ ഒരിക്കലും ഒരു മത്സര പരീക്ഷയിലും ഗുണം ചെയ്യില്ല. ഐഐടി പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളെല്ലാവരും പരീക്ഷകളെ സമചിത്തതയോടെ നേരിടുന്നവരാണ്. മുഴുവന്‍ ചോദ്യങ്ങളും ഒരു തവണയെങ്കിലും വായിക്കും. ഇതിനുശേഷം മാത്രമേ ഉത്തരങ്ങള്‍ എഴുതാന്‍ ആരംഭിക്കുകയുള്ളൂ. നെഗറ്റീവ് മാര്‍ക്ക് ഉള്ളതിനാല്‍ ഐഐടി പ്രവേശന പരീക്ഷയില്‍ വ്യക്തമായ ഉറപ്പുള്ള ഉത്തരങ്ങള്‍ മാത്രമേ എഴുതാന്‍ പാടുള്ളൂ. സംശയമുള്ളവ അവസാനത്തേക്ക് മാറ്റിവയ്ക്കാവുന്നതാണ്.

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഏതൊരു പരീക്ഷയിലും ഉന്നത വിജയം നേടുന്നതിന് സഹായകമാണ്. ഐഐടി സംയുക്ത പ്രവേശന പരീക്ഷയില്‍ വിജയിക്കുക എന്നത് ശ്രമകരമായ കാര്യമാണെങ്കിലും അസാധ്യമല്ല. ശരിയായ സമീപനമുണ്ടെങ്കില്‍ വിജയം സുനിശ്ചിതമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്
2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി. 550 കോടി ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിയായി ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി
പറയാനുള്ളത് മുഴുവന്‍ കേട്ടെന്നും ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...