അഭിമുഖത്തിന് ഒരുങ്ങുമ്പോള്‍

WEBDUNIA|

ചില കാര്യങ്ങള്‍ മുന്‍‌പേ തന്ന്ര് പ്ലാന്‍ ചെയ്തു വച്ചാല്‍ അഭിമുഖങ്ങള്‍ സമ്മര്‍ദ്ദരഹിതമാക്കാം. അത് നിങ്ങളുടെ ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കും. ഇതാ ചില ഇന്‍റര്‍വ്യൂ ടിപ്‌സ്...

ജോലി തിരയുമ്പോള്‍ നിങ്ങളുടെ അനുഭവപരിചയത്തിനും മറ്റു കഴിവുകള്‍ക്കും ആ ജോലിയില്‍ എത്രത്തോളം പ്രാധാന്യമുണ്ട്‌ എന്ന്‌ ആലോചിക്കുക. വിഷണ്ണമായ മുഖത്തോടെ അഭിമുഖങ്ങളില്‍ പങ്കെടുക്കരുത്‌. പ്രസന്നമായ മുഖഭാവം സ്വീകരിക്കുക. അല്ലെങ്കില്‍ അവസരം നഷ്ടപ്പെടുകയാവും ഫലം.

ഇന്‍റര്‍വ്യൂ ബോര്‍ഡിനോട്‌ ചോദ്യങ്ങള്‍ ചോദിക്കുക. ശരാശരി പ്രവര്‍ത്തി ദിവസങ്ങളെക്കുറിച്ചോ ജോലിയുടെ സ്വഭാവത്തെക്കുറിച്ചോ ചോദിക്കാം. ഒരു ചോദ്യത്തിനു കൃത്യമായ മറിപടി അറിയില്ലെങ്കില്‍ അറിയാവുന്ന വിവരങ്ങള്‍ കൊണ്ട്‌ യുക്തിപൂര്‍വ്വം ഒരുത്തരം നല്‍കാം. നിങ്ങളുടെ പ്രൊഫഷണലിസവും ആശയവിനിമയം നടത്താനുള്ള കഴിവും തൊഴില്‍ദാതാവിന്‌ ബോദ്ധ്യമാകും വിധം സംസാരിക്കുക. അഹ്‌, യു നോ പ്രയോഗങ്ങള്‍ ഒഴിവാക്കുക.

തൊഴില്‍ദാതാവ്‌ നിങ്ങള്‍ പ്രതീക്ഷിക്കുന്ന വേതനത്തെക്കുറിച്ച്‌ ചോദിച്ചാല്‍ മാന്യതയോടെ ആ പദവിക്ക്‌ നല്‍കുന്ന വേതനത്തെക്കുറിച്ച്‌ ചോദിക്കുക. എന്തുകൊണ്ട്‌ നിങ്ങളെ തിരഞ്ഞെടുക്കണം എന്നു ചോദിച്ചാല്‍ ആത്മവിശ്വാസത്തോടെയും വിനയത്തോടെയും സ്വന്തം കഴിവുകളെക്കുറിച്ച്‌ പറയുക. അമിതമാകരുത്. .

ഒരു കണ്ണാടിയില്‍ നോക്കി സ്വന്തം കഴിവുകളെക്കുറിച്ചും മേന്മകളെക്കുറിച്ചും പറഞ്ഞ്‌ പരിശീലിക്കുക. ഇത്‌ കാര്യങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കും. തൊഴിലിലെ ധാര്‍മ്മികത, വിശ്വാസ്യത, തൊഴില്‍ ബന്ധങ്ങള്‍, ലക്ഷ്യത്തോടുള്ള അദമ്യമായ ആഗ്രഹം തുടങ്ങിയവയെക്കുറിച്ച്‌ അഭിമുഖത്തില്‍ വിശദീകരിക്കുക.

അഭിമുഖങ്ങളില്‍ എല്ലായ്പ്പോഴും നിങ്ങളുടെ റെസ്യൂമിന്‍റെ ഒരു അധികം കോപ്പി കൂടെ കരുതുക. ഇത്‌ നിങ്ങളുടെ ദീര്‍ഘദൃഷ്ടിയും ഔചിത്യവും വെളിവാക്കും. കടുത്ത ഗന്ധമുള്ള പെര്‍ഫ്യൂം, കടും നിറത്തിലുള്ള വസ്ത്രങ്ങള്‍-നെയില്‍ പോളിഷ്‌ എന്നിവ ഒഴിവാക്കുക. പുറം മോടിക്കല്ല കഴിവുകള്‍ക്കാണ് പ്രാധാന്യം. .

ആത്മവിശ്വാസത്തോടെ ഇന്റര്‍വ്യൂബോര്‍ഡ്‌ അംഗങ്ങള്‍ക്ക്‌ ഹസ്തദാനം നല്‍കുക. സൗമ്യവും പ്രസന്നവുമായ മുഖഭാവം പ്രൊഫഷണല്‍ ലുക്ക്‌ നല്‍കും. ഏതെങ്കിലും ഉത്തരം അറിയില്ലെങ്കില്‍ ബുദ്ധിമുട്ടി മറുപടി പറയുന്നുവെന്ന്‌ തോന്നിക്കാതെ 'അറിയില്ല' എന്ന്‌ വ്യക്തമായി പറയുക.

ചോദ്യകര്‍ത്താവിന്‍റെ കണ്ണുകളില്‍ നോക്കി സംസാരിക്കുക. ഇല്ലെങ്കില്‍ അത് നിങ്ങളുടെ ആത്മവിശ്വാസക്കുറവും താത്പര്യം ഇല്ലായുമാണ് തെളിയിക്കുക. പ്രഥമദൃഷ്ടിയില്‍ മോശം ഇംപ്രഷന്‍ ഉണ്ടായാല്‍ അതില്‍ നിന്ന്‌ മോചനം നേടാന്‍ ബുദ്ധിമുട്ടാണ്‌. പിന്നീട്‌ പരിശ്രമിച്ചാല്‍ ഗുണമുണ്ടാകില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :