വിദ്യാഭ്യാസം കച്ചവടമാവുമ്പോള് ലാഭത്തിന് വേണ്ടിയെന്തും ചെയ്യാന്‍ മടിയില്ലാതാവും. പഠിക്കുന്നത് ജോലി കിട്ടാനാണെന്ന അബദ്ധധാരണയുമായി നടക്കുന്ന രക്ഷാകര്‍ത്താക്കളും വിദ്യാര്‍ത്ഥികളുമാണ് വിദ്യാഭ്യാസക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്നത്.
എങ്ങിനെയെങ്കിലും ഒരു സര്ട്ടിഫിക്കറ്റുണ്ടാക്കിയെടുത്താല് മതിയെന്ന ചിന്താഗതി അവരെ വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നയിക്കുന്നു. നിയമത്തിന്റെ കൈകളില്‍ ഇവരെന്നെങ്കിലും ചെന്നുപെടുമെന്നത് തീര്‍ച്ച. അപ്പോള്‍ മാത്രമേ പൈസ കൊടുത്തു വാങ്ങിയ സര്‍ട്ടിഫിക്കറ്റിന്റെ അര്‍ത്ഥമില്ലായ്മ മനസ്സിലാവുകയുള്ളൂ.
അറിയാതെ ഇത്തരം സ്ഥാപനങ്ങളില്‍ ചെന്നു പെടുന്ന വിദ്യാര്‍ത്ഥികളും ധാരാളം. സമയവും ധനവും നഷ്ടപ്പെടാതിരിക്കാന്‍ ഈ വ്യജന്മാരെപ്പറ്റി അറിഞ്ഞിരിക്കേണ്ടതാണ്. ഇതാ ഇന്ത്യയില്‍ വിലസുന്ന കുറേ വ്യാജ സര്‍വകലാശാലകളുടെ പട്ടിക. സര്‍വകലാശാല വിവര വെബ്സൈറ്റില്നിന്നെടുത്തവയാണ് ഈ പട്ടിക:
മൈഥിലി സര്‍വകലാശാല, ധാര്ബംഗ മഹിള ഗ്രാം വിദ്യാപീഠ്, പ്രയാഗ്, അലഹബാദ് വാരണാസേയ സംസ്കൃത വിശ്വവിദ്യാലയ, ഡല്‍ഹി കൊമേര്‍സ്യല്‍ യൂണിവേഴ്സിറ്റി ലിമിറ്റഡ്, ഡല്‍ഹി ഇന്ത്യന്‍ എഡ്യൂക്കേഷണല്‍ കൗണ്‍സില്‍, ലഖ്നൗ ഗാന്ധി ഹിന്ദി വിദ്യാപീഠ്, അലഹബാദ് നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ഹോമിയോപ്പതി, കാന്‍പൂര്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ഓപ്പണ്‍ യൂണിവേഴ്സിറ്റി, അലിഗഢ് സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റി, കേരളം യുണൈറ്റഡ് നാഷന്‍സ് യൂണിവേഴ്സിറ്റി, ഡല്‍ഹി വൊക്കേഷണല്‍ യൂണിവേഴ്സിറ്റി, ഡല്‍ഹി ഉത്തര്‍പ്രദേശ് വിശ്വവിദ്യാലയ, മഥുര മഹാറാണ പ്രതാപ് ശിക്ഷ നികേതന്‍, ഉത്തര്‍പ്രദേശ് രാജാ അറബിക് യൂണിവേഴ്സിറ്റി, നാഗ്പൂര്‍ കേസര്‍വാണി വിദ്യാപീഠ്, ജബല്‍പ്പൂര്‍ ഡല്‍ഹി വിശ്വവിദ്യാപീഠ്, ഡല്‍ഹി ബഡഗാന്വി ഓപ്പണ്‍ യൂണിവേഴ്സിറ്റി, ബല്‍ഗാം