കമ്പ്യൂട്ടറൈസ്ഡ് അക്കൌണ്ടിംഗില്‍ അവസരങ്ങള്‍

Accounting
FILEFILE
കമ്പ്യൂട്ടറൈസ്ഡ് അക്കൌണ്ടിംഗ് ജോലികള്‍ക്ക് ലോകമെമ്പാടും അവസരങ്ങള്‍ ഏറിവരുന്നു. അക്കൌണ്ടിംഗ് സോഫ്റ്റ്വെയറുകളില്‍ വൈദഗ്ധ്യം നേടുന്നവര്‍ക്ക് മാത്രമേ ഈ മേഖലയില്‍ മികവ് തെളിയിക്കാനാവൂ.

എല്ലാ സ്ഥാപങ്ങളുടെയും ജീവനാഡിയായ അക്കൌണ്ടിംഗ് ജോലികള്‍ കമ്പ്യൂട്ടറുകളിലൂടെയാണ് നിര്‍വ്വഹിച്ചു പോരുന്നത്. വന്‍‌കിട കമ്പനികള്‍ മുതല്‍ സാധാരണ സ്ഥാപങ്ങള്‍ വരെ സോഫ്ട്‌വെയറുകള്‍ ഉപയോഗിച്ച് ദൈനംദിന ഇടപാടുകള്‍ നടത്തുന്നു. ഏഷ്യന്‍ ഒര്‍ജിന്‍ ആയ ടാലി, വിദേശ സോഫ്ട്‌വെയറുകളായ പീച്ച് ട്രീ, ഡാക്ക് ഈസി എന്നിവ വിദേശരാജ്യങ്ങളിലും ഇന്ത്യയിലും ഒരുപോലെ ഉപയോഗിച്ചു വരുന്നു.

ടാലി അക്കൌണ്ടിംഗ് പാക്കേജ് ഉപയോഗിക്കുന്നതിലൂടെ സാമ്പത്തിക സ്ഥിതി നിര്‍ണയിക്കുന്നതിനൊപ്പം ദൈനംദിന സ്റ്റോക്ക് വിവരം അറിയുന്നതിനും മാനേജ്‌മെന്‍റിന് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനും ഈ സോഫ്റ്റ്വെയറിന് സാധിക്കുന്നു. ഇപ്പോള്‍ ഉപയോഗിച്ചു വരുന്നത് പുതിയ രൂപമായ ടാലി-9 ആണ്.

യൂറോപ്പ്, ഗള്‍ഫ് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്ന പീച്ച് ട്രീ സോഫ്റ്റ്വെയറില്‍ അക്കൌണ്ടിംഗ് കോഡിംഗ് രീ‍തിയിലുടെ ആയതിനാല്‍ ജോലി എളുപ്പമാണ്. ഇത്തരം അക്കൌണ്ടിംഗ് സോഫ്റ്റ് വെയറുകളില്‍ വൈദഗ്ധ്യം നേടുന്നതിലൂടെ ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യാന്‍ പ്രാപ്തരാകും.

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 29 ഓഗസ്റ്റ് 2007 (15:00 IST)
ഈ സോഫ്റ്റ്വെയറുകളെല്ലാം ഒരുമിച്ച് പഠിക്കുന്നതിനുള്ള അവസരങ്ങള്‍ ഇന്ന് ലഭ്യമാണ്. പ്രഫഷണല്‍ അക്കൌണ്ടന്‍റ്, ടാക്സ് പ്രാക്ടീഷണര്‍ പോലുള്ള കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നതിലൂടെ ഇത്തരം ജോലികള്‍ക്ക് യോഗ്യത നേടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :