രാത്രി കിടക്കുന്നതിന് മുൻപ് ഈ നിസാര കാര്യം ചെയ്താൽ മുഖം എന്നും മിന്നിത്തിളങ്ങും !

Last Modified വെള്ളി, 15 ഫെബ്രുവരി 2019 (12:47 IST)
സൌന്ദര്യ സംരക്ഷണത്തിന് ഒരുപാട് കര്യങ്ങൾ ചെയ്യുന്നതുകൊണ്ട് കാര്യമില്ല. ഫലം ചെയ്യുന്ന കുറച്ചുകാര്യങ്ങൾ ചെയ്താൽ മതി. നിസാരമെന്ന് നമുക്ക് തോന്നുന്ന ചില കാര്യങ്ങളായിരിക്കും മികച്ച റിസൾട്ട് തരുക. കിടക്കുന്നതിന് മുൻപായി മുഖ സംരക്ഷനത്തിനായി അൽപനേരം മാറ്റിവച്ചാൽ മുഖചർമ്മത്തിൽ എപ്പോഴും യുവത്വം നിലനിർത്താൻ സാധിക്കും.

രത്രി കിടക്കുന്നതിന് മുൻപായി മുഖം നന്നായി കഴുകാൻ ശ്രദ്ധിക്കണം. മുഖത്ത് മേക്കപ്പ് അണിയാറുണ്ടെങ്കിൽ ഇതിന്റെ അംശം മുഖത്തു നിന്നും പൂർണമായും ഒഴിവാക്കിയിരിക്കണം. ഇനിയാണ് പ്രധാന കാര്യം ഉറങ്ങുന്നതിന് മുൻപായി മുഖത്ത് അൽ‌പം മോയിസ്റ്ററൈസർ പുരട്ടുക. തണുപ്പിച്ച് കട്ടയാക്കിയ വെളിച്ചെണ്ണ തേക്കുന്നതും നല്ലതാണ്.

മണിക്കൂറുകൾ നീണ്ട ഉറക്കത്തിൽ ചർമ്മം വരണ്ടുപോകാൻ സാധ്യത വളരെ കൂടുതലാണ് ഈ സാഹചര്യം മോയിസ്റ്റുറൈസർ ഉപയോഗിക്കുന്നതിലൂടെ ഒഴിവാക്കാൻ സാധിക്കും. മുഖത്ത് എപ്പോഴും ജലാംശം നിലനിർത്താനും കോശങ്ങൾ നശിക്കുന്നത് തടയാനും ഇക്കാര്യം നിത്യം ചെയ്യുന്നതിലൂടെ സാധിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :