പൈനാപ്പിള്‍ സര്‍ബ്ബത്ത് വെറും ദാഹശമനി മാത്രമല്ല. ദഹനത്തിനും ഉന്മേഷത്തിനും ഒന്നാംതരമാണ് കൈതച്ചക്ക. കൂടെ ഈന്തപ്പഴം ചേരുന്ന സര്‍ബ്ബത്ത് വിളര്‍ച്ചയുണ്ടാകാതിരിക്കാന്‍ നന്നാണ്.
ചേരുവകള്‍:
കൈതച്ചക്ക നീര് അര ലിറ്റര്‍ ഈത്തപ്പഴം 20 എണ്ണം പശുവിന്‍ പാല്‍ അര ലിറ്റര്‍ പഞ്ചസാര കാല്‍ കിലോ
തയ്യാറാക്കുന്ന വിധം:
ഈത്തപ്പഴം കുരുകളഞ്ഞ് 100 മില്ലിലിറ്റര്‍ പാലും ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക. കുഴമ്പ് പരുവമാകണം . അതിന്‍റെ കൂടെ കൈതച്ചക്ക ചാറും ചേര്‍ത്ത് യോജിപ്പിക്കുക. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് ഉപയോഗിക്കാം. 12 ഗ്ലാസ്സ് വരെ ലഭിക്കും.