ജ്യോതിഷത്തിലെ ചില നിമിത്തങ്ങള്‍

WEBDUNIA|
* യുദ്ധത്തെ കുറിച്ചാണ് പ്രശ്നമെങ്കില്‍ വലതു കാല്‍ ഉറപ്പിച്ചുള്ള നില്‍പ്പ്, വലതു കൈ തിരുമ്മല്‍, ആയുധം വിറപ്പിക്കല്‍, കത്തുന്ന തീ, പ്രസിദ്ധനായ ആള്‍ എന്നിവ കാണുകയാണെങ്കില്‍ അത് വിജയ ലക്ഷണമാണ്.

* യാത്രാ പ്രശ്നം നടത്തുന്നതിനിടെ ഏതെങ്കിലും ഒരു കാര്യം ഉദ്ദേശിച്ച് പുറപ്പെടുകയോ, ചോദിക്കുകയോ ചെയ്യുമ്പോള്‍ സ്വര്‍ണ്ണമോ പഴമോ കണ്ടാല്‍ ദ്രവ്യ ലാഭം ഉണ്ടാവും.

* രോഗപ്രശ്ന സന്ദര്‍ഭത്തില്‍ ജീവികള്‍ കയറിയോ ആരെങ്കിലും വരികയോ അവയുടെ സമീപം ചെന്ന് ആരെങ്കിലും ചോദിക്കുകയോ ജീവികള്‍ ഉള്ള സ്ഥലത്തു നിന്ന് ആരെങ്കിലും വരികയോ ചെയ്താല്‍ രോഗി ജീവിക്കും എന്നാണ് സൂചന.

* ആയുസ്സിനെ സംബന്ധിച്ചാണ് പ്രശ്നമെങ്കില്‍ എള്ള്, തീ, പുതിയ വസ്ത്രം, ചെറൂള, പിതൃ കര്‍മ്മത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍, വിറക് എന്നിവ കാണാനിടയായാല്‍ ആയുര്‍ നാശമാണ് ഫലം.

* സന്ധി പ്രശ്നത്തില്‍ രണ്ട് പേര്‍ പരസ്പരം കൈപിടിക്കുന്നതും പെട്ടന്ന് ആരുടെയെങ്കിലും വരവുണ്ടാവുന്നതും സന്ധിയുണ്ടാവുമെന്ന് സൂചന നല്‍കുന്നു. എന്തെങ്കിലും കീറുന്നതോ മുറിക്കുന്നതോ ആണ് കാണുന്നതെങ്കില്‍ സന്ധി ഉണ്ടാവില്ല എന്നും അനുമാനിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :