പൊലീസിന്റെ ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സന്ദീപിന്റെ സംസ്കാര ചടങ്ങുകള്‍ കേരളത്തിലാകും നടക്കുക. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി പ്രദീപ് അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്ക് ശേഷമാണ് സന്ദീപ് ആത്മഹത്യ ചെയ്‌തത്. പ്രദീപും ഭാര്യയും ഈ സമയം പുറത്തായിരുന്നു. തിരിച്ചുവന്നപ്പോള്‍ സന്ദീപിന്റെ മുറി അകത്ത് നിന്ന് പൂട്ടിയിട്ടിരിക്കുന്നതായും അതിനുള്ളില്‍ ലൈറ്റ് ഉള്ളതായും കണ്ടു. വാതില്‍ മുട്ടിയെങ്കിലും തുറന്നില്ല. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു.
പൊലീസെത്തി മുറി തുറന്നപ്പോഴാണ് സന്ദീപ് തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ആത്മഹത്യാ കുറിപ്പും അവിടെ കണ്ടു. സ്വന്തം ഗ്രഹനിലയിലായിരുന്നു ആത്മഹത്യയുടെ കാരണം സന്ദീപ് വിശദീകരിച്ചത്. തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും അതില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്ന് രാത്രി ഒന്‍പതരയോടെ സന്ദീപ് അമ്മയെ ഫോണില്‍ വിളിച്ചിരുന്നു. ജാതകത്തില്‍ അല്‍പായുസ്സാണോ എന്ന് തിരക്കാനായിരുന്നു അത്.
ഇതിനു മുമ്പ് സന്ദീപിന്റെ ജാതകത്തിലെ വിവരങ്ങള്‍ അയാളോട് പറഞ്ഞിരുന്നില്ല. വിവാഹ ആലോചനകള്‍ക്കായി ഷാര്‍ജയിലേയ്ക്ക് ഗ്രഹനില അയച്ചു കൊടുക്കുകയായിരുന്നു. ഇതുവച്ചാണ് ജ്യോതിഷ പരിപാടിയില്‍ ഭാവിയറിയാന്‍ സന്ദീപ് ചോദ്യം ചോദിച്ചതെന്നും പ്രദീപ് അറിയിച്ചു.