തിരുവാതിരക്കാര്‍ക്ക് ദോഷഫലങ്ങളാണ് ഇത്തവണ കൂടുതള്ളത്. ദാന്പത്യത്തില്‍ ചില്ലറ ക്ളേശങ്ങള്‍ക്ക് സാധ്യത. അസുഖങ്ങള്‍ക്ക് സാധ്യത. ശരിയായ ആഹാരക്രമം പാലിക്കുന്നത് ഉത്തമം. വര്‍ഷത്തിന്‍റെ രണ്ടാം പകുതിയില്‍ പൊതുവേ വലിയ ദോഷങ്ങളൊന്നും അലട്ടുന്നില്ല. ഏതിലും നല്ല ശ്രദ്ധയുണ്ടായിരിക്കണം. അനാവശ്യമായ ഇടപെടലുകള്‍ ഒഴിവാക്കുന്നതും നന്ന്. മൗനം വിദ്വാനു ഭൂഷണം എന്ന ആപ്ത വാക്യം മുറുകെ പിടിച്ച് കര്‍മ്മം ചെയ്യുക. ദൈവത്തില്‍ എല്ലാം അര്‍പ്പിച്ച് പ്രയത്നിക്കുക.