ഈ നക്ഷത്രക്കാർക്ക് വിവാഹശേഷം വൻ നേട്ടം!

ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകളോ പുരുഷന്മാരോ നമ്മുടെ കുടുംബത്തിൽ എത്തി ദാമ്പത്യജീവിതം ആരംഭിക്കുമ്പോള്‍ വൻ നേട്ടങ്ങളാണ് ഉണ്ടാകാൻ പോകുന്നത്.

റെയ്നാ തോമസ്| Last Modified ഞായര്‍, 6 ഒക്‌ടോബര്‍ 2019 (16:48 IST)
രാഹുര്‍ ദശാകാലം തുടങ്ങുന്ന നക്ഷത്രങ്ങളെ കുറിച്ചാണ് ആദ്യം പറയുന്നത്. ഏതൊരു നക്ഷത്രങ്ങള്‍ക്കാണോ രാഹുര്‍ ദശാകാലം ആരംഭിക്കുന്നത് അവര്‍ക്ക് കൂടുതൽ ധനനേട്ടങ്ങള്‍ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. അല്ലെങ്കിൽ ധനആഗമയോഗം ഉണ്ടാക്കിയെടുക്കുന്ന ദശാനാഥനാണ് രാഹുര്‍ ദശ. ഈ ദശാകാലത്ത് ജനിച്ചവര്‍ പങ്കാളികളോട് വളരെയധികം സ്നേഹം ഉള്ളവരായിരിക്കും. ഈ ദശാകലം ഉള്ളവര്‍ കുടുംബത്തിലേക്ക് വന്നുകയറിയാൽ നേട്ടങ്ങള്‍ മാത്രമാണ് ഉണ്ടാകുന്നത്.

ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകളോ പുരുഷന്മാരോ നമ്മുടെ കുടുംബത്തിൽ എത്തി ദാമ്പത്യജീവിതം ആരംഭിക്കുമ്പോള്‍ വൻ നേട്ടങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. തിരുവാതിര, ചോതി നക്ഷത്രങ്ങളുടെ ദശാനാഥൻ രാഹുര്‍ ദശയാണ്. ഈ ദശയിൽ ഉള്‍പ്പെടുന്ന നക്ഷത്രക്കാർക്ക് വിവാഹശേഷം കൂടുതൽ സാമ്പത്തിക നേട്ടം ഉണ്ടാകും.

രോഹിണി അത്തം തിരുവോണം എന്നീ നക്ഷത്രങ്ങളുടെ ദശാനാഥൻ ചന്ദ്രനാണ്. പൊതുവേ ഇവര്‍ സൗമ്യഭാവം പ്രകടിപ്പിക്കുന്നവരാണ്. ചന്ദ്രദശയിൽ നിൽക്കുന്ന ഈ നക്ഷത്രങ്ങളെ സംബന്ധിച്ച് വൻ സാമ്പത്തിക നേട്ടങ്ങളാണ് വിവാഹശേഷം ഉണ്ടാകുന്നത്. കൂടാതെ ഇവർക്ക് സ്വപ്രയത്നം കൊണ്ട് നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്നും ജ്യോതിഷികള്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :