മരിച്ചവരെല്ലാം ഒരേ സ്ഥലത്തേക്കാണോ പോകുന്നത്?

മരണം, ആത്മീയത, ജ്യോതിഷം, വിശ്വസിച്ചാലും ഇല്ലെങ്കിലും, Death, Atmiya, Astrology
ആഷിര്‍ കെ മാധവ്| Last Modified ചൊവ്വ, 22 മെയ് 2018 (09:12 IST)
മരണവും മരണാനന്തര ജീവിതവും എന്നും മനുഷ്യന്റെ ഏറ്റവും വലിയ ചോദ്യങ്ങളാണ്. ഇതു വരെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍. ശാസ്ത്രത്തിന്റെ പിന്‍‌ബലത്തില്‍ ജീവനെപ്പോലും വിശദീകരിച്ചെടുക്കാന്‍ മനുഷ്യന് കഴിഞ്ഞിട്ടില്ല. അപ്പോള്‍ എങ്ങനെയാണ് മരണത്തെക്കുറിച്ച് വിശദീകരിക്കാനാവുക. മതഗ്രന്ഥങ്ങളുടെ പിന്‍‌ബലത്തിലാണ് എക്കാലവും മനുഷ്യന്‍ ഇവയെ നോക്കി കണ്ടതും കാണാന്‍ ആഗ്രഹിച്ചതും. ഇതിനെയെല്ലാം ആധ്യാത്മിക തലത്തില്‍ കാണാനായിരുന്നു അവന് ഇഷ്ടം.

യഥാര്‍ഥത്തില്‍ നാം മരിക്കുമ്പോള്‍ എന്താണ്‌ സംഭവിക്കുന്നത്‌? നാം എന്നെന്നേക്കുമായി ഇല്ലാതാകുമോ അതോ വീണ്ടും ജനിച്ചു മരിക്കുമോ? മരിച്ചവര്‍ എല്ലാം ഒരേ സ്ഥലത്തേക്കാണോ പോകുന്നത്‌, അതോ വേറേ വേറേ സ്ഥലങ്ങളിലേക്കോ? യഥാര്‍ത്ഥത്തില്‍ ഒരു സ്വര്‍ഗ്ഗവും നരകവും ഉണ്ടോ? ഇതെല്ലാം മനുഷ്യന്റെ തോന്നലുകളാണോ? ഇവയെപ്പറ്റിയെല്ലാം വിവിധ മതഗ്രന്ഥങ്ങളാണ് മനുഷ്യനെ പഠിപ്പിച്ചത്.

മരണാനന്തരം മനുഷ്യന്‍ രണ്ടായി മാറുന്നു എന്നതാണ് പൊതുവേയുള്ള വിശ്വാസം. ഒന്നാമതായി നമ്മുടെ ശരീരം. ഇത് ഭൂമിയുമായി ലയിച്ചു ചേരുന്നു. രണ്ടാമത്തേതാണ് ആത്മാവ്. ഇതില്‍ രണ്ടാമതായി പറഞ്ഞ ആത്മാവുമായി ബന്ധപ്പെട്ടാണ് മത ഗ്രന്ഥങ്ങളിലായാലും ശാസ്ത്ര ലോകത്തായാലും ചര്‍ച്ചകള്‍ കൂടുതലും നടക്കുന്നത്. ചുരുളഴിയാത്ത രഹസ്യമായി അത് ഇന്നും നിലനില്‍ക്കുന്നുണ്ടെങ്കിലും ശാസ്ത്രലോകത്ത് പൂര്‍ണമായി തെളിയിക്കാത്ത ചില നിഗമനങ്ങള്‍ ചിലര്‍ അംഗീകരിക്കുന്നു.

ആത്മീയമായി ലക്‍ഷ്യം നിറവേറ്റിയവരുടെ ആത്മാവ് പൂര്‍ണതയില്‍ എത്തുന്നു. അടുത്ത ജന്മത്തിലേക്കുള്ള യാത്ര അവിടെ ആരംഭിക്കുകയാണ്. പൂര്‍ണത കൈവരിക്കാത്ത ആത്മാക്കള്‍ വര്‍ഷങ്ങളോളം ഭൂമിയില്‍ തന്നെ തുടരുകയും ചെയ്യുന്നു. ജീവിതകാലാന്തരങ്ങളില്‍ അനുഭവിച്ചതും ചെയ്ത് തീര്‍ത്തതുമായ തെറ്റുകള്‍ ആത്മാവ് മനസിലാക്കി ആത്‌മീയ ലക്‍ഷ്യം പൂര്‍ത്തീകരിച്ചതിന് ശേഷം അടുത്ത ജന്മത്തിലേക്കുള്ള യാത്ര തുടരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :