ജ്യോതിഷം അറിയുക

WEBDUNIA|


വേദകാലം മുതല്‍ക്കേ ഭാരതത്തില്‍ ജ്യോതിഷം നിലനിന്നിരുന്നു. നവഗ്രഹങ്ങളെ ആധരമാക്കിയുള്ളതാണ് ഭാരതീയ ജ്യോതിഷം. നാം ശാസ്ത്രവിധി പഠിച്ചിട്ടുള്ള നവഗ്രഹ സങ്കല്‍പ്പമല്ല ജ്യോതിഷത്തിലുള്ളത്.

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനും മറ്റൊരു ഉപഗ്രഹമെന്ന് കരുതാവുന്ന ഗുളികനും ജ്യോതിഷത്തില്‍ സുപ്രധാന പങ്കുണ്ട്.

നവഗ്രഹങ്ങളുടെ സ്ഥാനവും മാറ്റവും സ്ഥാന ചലനങ്ങളും സഞ്ചാരവും ഒക്കെയാണ് ഒരു വ്യക്തിയുടെ ജീവിതത്തിലെ സംഭവങ്ങളെ കുറിക്കുന്നത് എന്നാണ് ജ്യോതിശ്ശാസ്ത്രത്തിന്‍റെ പ്രമാണം.

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വാ (കുജന്‍, മന്ദ ന്‍), ബുധന്‍, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് ജ്യോതിഷപ്രകാരമുള്ള നവഗ്രഹങ്ങള്‍. ഇവയോടൊപ്പം ഗുളികന്‍റെ (മാന്ദിയുടെ) പങ്കും പരിഗണിക്കാറുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :