ഗുജറാത്ത് കലാപങ്ങള്‍ക്ക് ഒരുമലയാള പരിവേഷം. 2002 ലെ ഗുജറാത്ത് കലാപവും അതിനുശേഷം നടന്ന ദു:ഖകരങ്ങളായ സംഭവങ്ങളും വിഷയമാക്കി ടി.വി ചന്ദ്രന്‍റെ ‘വിലാപങ്ങള്‍ക്ക് അപ്പുറം’ കോഴിക്കോട്ട് ചിത്രീകരണം തുടങ്ങി.
സാഹിറ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോവുന്നത്. ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് രക്ഷപെട്ട സാഹിറ കോഴിക്കോട്ട് എത്തുന്നു. ഇവിടെ മേരി വര്‍ഗ്ഗീസും ഗോപിനാഥുമാണ് സാഹിറയെ സംരക്ഷിക്കുന്നത്.
സാഹിറയായി തമിഴ് നടി പ്രിയങ്കയും മേരി വര്‍ഗ്ഗീസായി സുഹാസിനിയും ഗോപിനാഥായി ബിജു മേനോനും വേഷമിടുന്നു.
PRATHAPA CHANDRAN|
നിര്‍മ്മാതാവായ ആര്യാടന്‍ ഷൌക്കത്തിന്‍റെയാണ് കഥ. അഹമ്മദാബാദ്, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ വച്ചായിരിക്കും ചിത്രീകരണം പൂര്‍ത്തിയാക്കുന്നത്. അടുത്ത വര്‍ഷം ആദ്യം തിയേറ്ററുകളില്‍ എത്തിക്കാനാവുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.