ലോകമെങ്ങും ഇനി ല്‍ഫോണ്‍സാ തിരുനാള്‍

വത്തിക്കാന്‍ സിറ്റി| WEBDUNIA|

ക്രൈസ്തവ സഭാ ചരിത്രത്തില്‍ 2000 കൊല്ലത്തില്‍ ആദ്യമായി ഒരു ഭാരതീയ വനിത വിശുദ്ധ പദവിയില്‍ എത്തിയിരിക്കുകയാണ്. ഭരണങ്ങാ‍നത്തെ പുണ്യവതിയായ അല്‍ഫോണ്‍സാമ്മയാണ് ഇന്ന് ലോകത്തിന്‍റെ വണക്കം ഏറ്റുവാങ്ങുന്ന വിശുദ്ധയായി അവരോധിക്കപ്പെട്ടത്.

മാര്‍പാപ്പ വിശുദ്ധ നാമകരണ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതോടെ കത്തോലിക്കാസഭയുടെ സകല പുണ്യവാന്മാരുടെ ലുത്തിനിയായിലും ആരാധനാക്രമ കലണ്ടറിലും ഇനി അല്‍ഫോന്‍സാമ്മയുടെ പേര് ഉണ്ടായിരിക്കും.

അല്‍ഫോന്‍സാമ്മയുടെപേരില്‍ ലോകമെങ്ങും തിരുനാളുകള്‍ നടത്തുന്നതിനും ഇതോടെ സഭയുടെ ഔദ്യോഗിക അംഗീകാരമായിരിക്കുകയാണ്. ജൂലൈ 28 ആണ് അല്‍ഫോണ്‍സാമ്മയുടെ ഓര്‍മ്മദിനം.

ഈ അമ്മയുടെ പേരില്‍ ലോകമെങ്ങും ദേവാലയങ്ങളും സ്ഥാപനങ്ങളും ഉയരും. ഭാരതത്തിലെ കത്തോലിക്കരുടെ പ്രധാന മധ്യസ്ഥയായി അല്‍ഫോന്‍സാമ്മ മാറും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :